വായനചങ്ങാത്തം പരിശീലനപരിപാടി
1225515
Wednesday, September 28, 2022 10:08 PM IST
കോന്നി: ബിആർസിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ പ്രൈമറി സ്കൂൾ അധ്യാപകർക്കായി -വായനചങ്ങാത്തം - പരിശീലന പരിപാടി സംഘടിപ്പിച്ചു.
പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജി.വിജയകുമാറിന്റെ അധ്യക്ഷതയിൽ ഉപജില്ലാ വിദ്യാഭാസ ഓഫീസർ ബി. സന്ധ്യ, ബിപിസി എസ്. ഷൈലജകുമാരി, പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ്, എസ്. ജയന്തി, ദിലുകൃഷണ, ജയമാലിനി എന്നിവർ പ്രസംഗിച്ചു. വായനക്കൊരാമുഖം എന്ന വിഷയത്തിൽ ജി. പ്രീത് ചന്ദനപ്പള്ളി ക്ലാസ് നയിച്ചു.