കോയിപ്രത്തെ തെരുവുനായ ശല്യത്തിനെതിരേ നടപടിയില്ല
1225513
Wednesday, September 28, 2022 10:06 PM IST
പുല്ലാട്: തെരുവുനായ ശല്യം രൂക്ഷമായതോടെ കോയിപ്രം പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ആളുകൾ ഭീതിയിൽ. പഞ്ചായത്ത് കാര്യാലയലും ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെയുള്ള പുല്ലാട്ടും സമീപപ്രദേശങ്ങളിലും ഇതുമൂലം കാൽനടക്കാരും വ്യാപാരികളും ഇരുചക്ര വാഹനയാത്രക്കാരും ഭീതിയിലാണ്.
സംഘമായാണ് തെരുവ് നായ്ക്കൾ ആക്രമിക്കാൻ വരുന്നത്. തെരുവുനായ ശല്യം രൂക്ഷമായതോടെ പുല്ലാട് മാർക്കറ്റിലും സമീപ വ്യാപാര സ്ഥാപനങ്ങളിലും ആളുകൾ തനിയെ വരാൻ ഭയപ്പെടുന്നു. ബസ് കാത്തുനിൽക്കുന്ന സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരും ഭീതിയിലാണ്.
കഴിഞ്ഞ ദിവസം ബാങ്കിൽ എത്തിയ ആളുകൾക്കു നേരെയും തെരുവുനായുടെ ആക്രമണം ഉണ്ടായിരുന്നു. പ്രഭാത സവാരിക്കാരും ഇരുചക്രവാഹന യാത്രക്കാരും ആക്രമണത്തിന് ഇരയാകുന്നുണ്ട്.കോയിപ്രം പോലീസ് സ്റ്റഷൻ റോഡിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.
തെരുവുനായ്ക്കളുടെ ശല്യത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാക്കാൻ അധികൃതർ മുൻകൈയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.