സ്വാതന്ത്ര്യ സമരത്തിൽ ക്രൈസ്തവരുടെ പങ്ക് നിർണായകം: ജനീഷ് കുമാർ
1225509
Wednesday, September 28, 2022 10:06 PM IST
പുല്ലാട്: ദേശീയ ബോധം ഉയർത്തിപ്പിടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും സമര ചരിത്രവഴിയിൽ ക്രൈസ്തവ മാതൃക വളരെ അഭിമാനാർഹമെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാറും സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, സോണൽ സെക്രട്ടറി ലിനോജ് ചാക്കോ, ഇടവക വികാരി റവ. ബിനു വർഗീസ്, സോണൽ പ്രസിഡന്റ് റവ.ഡോ. ജോസ് പുനമഠം, റവ.ഡോ. സജു മാത്യു, ട്രഷറാർ ബെൻസി തോമസ്, ജേക്കബ് ഇമ്മാനുവേൽ എന്നിവർ പ്രസംഗിച്ചു.