മാർച്ചും ധർണയും നടത്തി
1225504
Wednesday, September 28, 2022 10:06 PM IST
പത്തനംതിട്ട: കെഎസ്ആർടിസി ജില്ലാ ഓഫീസിലേക്കു ജീവനക്കാരുടെ സംഘടനയായ ടിഡിഎഫിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി തീരുമാനം പിൻവലിക്കുക, കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മെക്കാനിക്കുകളുടെ ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക, കാലാവധി കഴിഞ്ഞ ബസുകൾക്ക് പകരം പുതിയ ബസുകൾ വാങ്ങുക, ശമ്പളം മുടക്കമില്ലാതെ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസിക്കുണ്ടായ 45 ലക്ഷം രൂപയുടെ നഷ്ടമാണെന്നും 11 ജീവനക്കാർക്ക് പരിക്കേറ്റതായും ജ്യോതിഷ് കുമാർ ചൂണ്ടിക്കാട്ടി. ഇതുകൂടി സോഷ്യൽ ഓഡിറ്റിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടിഡിഎഫ് ജില്ലാ പ്രസിഡന്റ് ഇ.ഐ. ബിനോയ് അധ്യക്ഷത വഹിച്ചു. കെ. ജാസിം കുട്ടി, പി.കെ. ഗോപി, എസ്. പ്രദീപ് കുമാർ, അനിൽരാജ്, സി.പി. അനിൽകുമാർ, എസ്. നജീബ്, വി.ജി. ബിജു, എസ്. റസാക്ക്, കെ.ജി. ജിതേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.