പുഷ്പഗിരിയിൽ ലോക ഫാർമസിസ്റ്റ് ദിനാഘോഷം
1225251
Tuesday, September 27, 2022 10:44 PM IST
തിരുവല്ല: ലോക ഫാർമസിസ്റ്റ് ദിനാചരണത്തിന്റെ ഭാഗമായി പുഷ്പഗിരി കോളജ് ഓഫ് ഫാർമസിയിൽ എൻഎസ്എസ് യൂണിറ്റും കോളജ് സ്റ്റുഡൻസ് യൂണിയനും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ബിലീവേഴ്സ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലിനിക്കൽ വിഭാഗം മേധാവി ഡോ. ഗ്രേസ് മേരി ജോൺ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് യൂണിയൻ ചെയർപേഴ്സൺ കാരൽ ടോം അധ്യക്ഷത വഹിച്ചു. പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. എബി വടക്കുംതല, വൈസ് പ്രിൻസിപ്പൽമാരായ ഡോ. നിതിൻ മനോഹർ, ജിനു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ കോളജിലെ ഫാർമസിസ്റ്റുകളെയും വിവിധ കലാപരിപാടികളിൽ വിജയികളായവരെയും അനുമോദിച്ചു.