പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റേ​ഷ​നി​ൽ ഇ​രി​പ്പി​ട​വും കു​ടി​വെ​ള്ള​വും ഇ​ല്ല
Wednesday, August 17, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​പ്പി​ട​മോ കു​ടി​വെ​ള്ള സൗ​ക​ര്യ​മോ ഇ​ല്ല. പു​തി​യ ടെ​ർ​മി​ന​ൽ തു​റ​ന്നി​ട്ട് ര​ണ്ടു​മാ​സം ആ​യെ​ങ്കി​ലും മ​തി​യാ​യ ഇ​രി​പ്പി​ട സൗ​ക​ര്യം ഒ​രു​ക്കാ​നാ​യി​ട്ടി​ല്ല. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ കൂ​ടി എ​ത്തു​ന്പോ​ൾ യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് ഏ​റു​ക​യാ​ണ്.

പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ നി​ന്നു മാ​ത്രം പ്ര​തി​ദി​നം നൂ​റ് സ​ർ​വീ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്നു​ണ്ട്. ഇ​ത​ര ഡി​പ്പോ​ക​ളി​ൽ നി​ന്നു വ​ന്നു​പോ​കു​ന്ന​താ​യ അ​റു​പ​തി​ല​ധി​കം സ​ർ​വീ​സു​ക​ളു​ണ്ട്. ഇ​വ​യ്ക്കെ​ല്ലാം കൂ​ടി നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന ടെ​ർ​മി​ന​ലി​ലാ​ണ് യാ​ത്ര​ക്കാ​രു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും നി​ഷേ​ധി​ക്കു​ന്ന​ത്. ഇ​ത​ര ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കു​ടി​വെ​ള്ള​വും ഇ​രി​പ്പി​ട സൗ​ക​ര്യ​വും ക്ര​മീ​ക​രി​ക്കാ​റു​ള്ള​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രു സം​ഘ​ട​ന ന​ൽ​കി​യി​ട്ടു​ള്ള ഏ​താ​നും ക​സേ​ര​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ കാ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം സ്റ്റാ​ൻ​ഡി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ആ​കു​ന്പോ​ഴേ​ക്കും ഏ​ർ​പ്പെ​ടു​ത്തു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​യ്യ​പ്പ​ഭ​ക്ത​ർ കൂ​ടു​ത​ൽ സ​മ​യം സ്റ്റാ​ൻ​ഡി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും. രാ​പ​ക​ൽ ഭേ​ദ​മെ​ന്യേ ഇ​തോ​ടെ തി​ര​ക്കും ഏ​റും. ഇ​തി​നു മു​ന്പാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ടെ​ർ​മി​ന​ലി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന ബ​സി​ലേ​ക്ക് മ​ഴ ന​ന​യാ​തെ ക​യ​റാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന​തും വാ​ഗ്ദാ​ന​മാ​യി. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് ടെ​ർ​മി​ന​ൽ തു​റ​ന്നു ന​ൽ​കി​യ​ത്. എ​ന്നാ​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള ശ്ര​മം ഉ​ണ്ടാ​യി​ല്ല. പാ​ർ​ക്കിം​ഗും ശു​ചി​മു​റി സൗ​ക​ര്യ​വു​മെ​ല്ലാം ഇ​പ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ത​ന്നെ​യാ​ണ്.