ഓ​മ​ല്ലൂ​രി​ലെ പ​ച്ച​ക്ക​റി​ക​ള്‍ ബ്രാ​ന്‍​ഡ് ചെ​യ്തു വി​പ​ണ​നം ചെ​യ്യ​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Wednesday, August 17, 2022 10:34 PM IST
ഓ​മ​ല്ലൂ​ർ: ക​ര്‍​ഷ​ക​നു ലാ​ഭം ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ ഓ​മ​ല്ലൂ​രി​ലെ പ​ച്ച​ക്ക​റി​ക​ളും ബ്രാ​ന്‍​ഡ് ചെ​യ്തു വി​പ​ണ​നം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പ്, സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ ക​ര്‍​ഷ​ക ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.
വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കാ​ന്‍ കൃ​ഷി വ്യാ​പ​ക​മാ​ക്ക​ണം. ഓ​മ​ല്ലൂ​ര്‍ ബ്രാ​ന്‍​ഡ് അ​രി വി​പ​ണി​യി​ല്‍ എ​ത്തി​ച്ച​തു പോ​ലെ വീ​ടു​ക​ളി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​ക​മാ​ക്കി വി​പ​ണി​യി​ല്‍ എ​ത്തി​ക്ക​ണം. ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭ്യ​മാ​ക്കാ​നു​മാ​ണ് സ​ര്‍​ക്കാ​ര്‍ അ​ടി​സ്ഥാ​ന താ​ങ്ങു​വി​ല നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​നെ ത​രി​ശു​ര​ഹി​ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ന്നി​രു​ന്നു​വെ​ന്നും ഇ​നി ശേ​ഷി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ത​രി​ശു​ര​ഹി​ത​മാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു വ​രു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ന്‍ വി​ള​വി​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​ര ദേ​വി കാ​ഷ് അ​വാ​ര്‍​ഡ് വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ റോ​ബി​ന്‍ പീ​റ്റ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ല കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി.​ജെ. റെ​ജി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി.
കൃ​ഷി ഓ​ഫീ​സ​ര്‍ റ്റി. ​സ്മി​ത, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത സു​രേ​ഷ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​നോ​ജ് കു​മാ​ര്‍, സാ​ലി തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​നി വ​ര്‍​ഗീ​സ്, സു​ജാ​ത, അ​ജ​യ​ന്‍, അ​ന്ന​മ്മ, സു​രേ​ഷ് കു​മാ​ര്‍, റി​ജു കോ​ശി, എ​ന്‍. മി​ഥു​ന്‍, അ​മ്പി​ളി, എം.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​രാ​ജീ​വ്, ഓ​മ​ല്ലൂ​ര്‍ കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.