ശ്രീ​കൃ​ഷ്ണ ജ​യ​ന്തി: ജി​ല്ല​യി​ൽ 110 മ​ഹാ​ശോ​ഭാ​യാ​ത്രകൾ
Wednesday, August 17, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: ശ്രീ​കൃ​ഷ​ണ​ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ​യും മ​റ്റു ഹൈ​ന്ദ​വ​സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ 11 താ​ലൂ​ക്കു​ക​ളി​ലാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്നു ന​ട​ക്കും. ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ക്കു​ന്ന​ത്.
വ​ട​ശേ​രി​ക്ക​ര, കോ​ന്നി, ക​ല​ഞ്ഞൂ​ര്‍, പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, പ​ന്ത​ളം, തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​ര്‍, മ​ല്ല​പ്പ​ള്ളി, റാ​ന്നി, കോ​ഴ​ഞ്ചേ​രി എ​ന്നീ താ​ലൂ​ക്കു​ക​ളി​ലാ​യി 110 മ​ഹാ ശോ​ഭാ​യാ​ത്ര​ക​ളും 554 ഉ​പ ശോ​ഭാ​യാ​ത്ര​ക​ളും ന​ട​ക്കും.

ക​ർ​ഷ​ക​നെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി ആ​ദ​രി​ച്ച്
ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി സ്കൂ​ൾ

റാ​ന്നി: ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി ആ​ശ്ര​മം ഹൈ​സ്കൂ​ളി​ൽ ക​ർ​ഷ​ക ദി​നം സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. നാ​ട്ടി​ലെ പ്ര​മു​ഖ ക​ർ​ഷ​ക​നാ​യ രാ​ജ​നെ കൃ​ഷി​യി​ട​ത്തി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മെ​ത്തി ആ​ദ​രം അ​ർ‌​പ്പി​ച്ചാ​യി​രു​ന്നു ദി​നാ​ച​ര​ണം.
സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ക​ല വി. ​പ​ണി​ക്ക​ർ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​ര​മ്പു​ങ്ക​ൽ എ​ന്നി​വ​ർ രാ​ജ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. പു​തു​ത​ല​മു​റ​യ്ക്കു കേ​ട്ടു​കേ​ഴ്വി മാ​ത്ര​മു​ള്ള ചി​ല പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളും അ​ദ്ദേ​ഹം കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ക​ർ​ഷ​ക​ദി​ന സ​ന്ദേ​ശ​വും ന​ൽ​കി.

കർഷകനെ ആദരിച്ച് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾ

ക​ല​ഞ്ഞൂ​ർ: ക​ർ​ഷ​ക​ദി​ന​ത്തി​ൽ ക​ർ​ഷ​ക​നെ ആ​ദ​രി​ച്ച് ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ആ​ൻ​ഡ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ.
ക​ല​ഞ്ഞൂ​രി​ൽ ര​ണ്ടേ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ഏ​ത്ത​വാ​ഴ, ചേ​മ്പ്, ചേ​ന, ക​പ്പ എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന കു​ള​പ്പു​ര​ക്കി​ഴ​ക്കേ​തി​ൽ സു​രേ​ഷ് കു​മാ​റി​നെ​യാ​ണ് കേ​ഡ​റ്റു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി ആ​ദ​രി​ച്ച​ത്.
നാ​ട്ടി​ലെ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ൻ കൂ​ടി​യാ​ണ് സു​രേ​ഷ്. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ് രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഒ​മാ​രാ​യ സി​ബി ചാ​ക്കോ, കെ.​ആ​ർ. ശ്രീ​വി​ദ്യ, കേ​ഡ​റ്റു​ക​ളാ​യ ക്രി​സ്റ്റി​ൻ കോ​ശി, അ​ർ​ധ അ​നി​ൽ, മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.