സൗ​ഹൃ​ദ​ത്തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണം ശ്രീ​കൃ​ഷ്ണ-കു​ചേ​ല ബ​ന്ധം: ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്
Tuesday, August 16, 2022 10:44 PM IST
ഓ​മ​ല്ലൂ​ർ: സൗ​ഹൃ​ദ​ങ്ങ​ൾ അ​ന്യ​മാ​കു​ന്പോ​ൾ ശ്രീ​കൃ​ഷ്ണ, കു​ചേ​ല ബ​ന്ധ​ത്തി​ന്‍റെ ശ്രേ​ഷ്ഠ​ത സ്മ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് മു​ന്‌ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്. ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി ഹൈ​സ്കൂ​ളി​ന്‍റെ ന​വ​തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഗു​രു​കു​ല​ത്തി​ൽ ഒ​ന്നി​ച്ചു പ​ഠി​ച്ച സ​തീ​ർ​ഥ്യ​നെ പി​ന്നീ​ട് കാ​ണു​ന്പോ​ൾ വാ​രി​പ്പു​ണ​ർ​ന്നു ദേ​വി​യെ ക്കൊ​ണ്ട് കു​ചേ​ല​ന്‍റെ കാ​ലു​ക​ഴു​കി​യാ​ണ് ശ്രീ​കൃ​ഷ്ണ​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ ലി​ജു ജോ​ർ​ജ്, പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. അ​നി​ൽ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ര​വീ​ന്ദ്ര വ​ർ​മ അം​ബാ​നി​ല​യം, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, ഫാ. ​വ​ർ​ക്കി ആ​റ്റു​പു​റം, ഫാ.​ഡോ. തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത്, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഫാ. ​ബ​ഥേ​ൽ ഡാ​നി​യേ​ൽ, ഹ​ർ​ഷ​വ​ർ​ധ​ന​ൻ കോ​ട്ടൂ​രേ​ത്ത്, ഹ​രീ​ഷ് കൊ​ച്ചു​മ​ണ്ണി​ൽ, സ​ജ​യ​ൻ ഓ​മ​ല്ലൂ​ർ, ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ല​ായി​ൽ, എ​ബി​മോ​ൻ എ​ൻ. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി സു​രേ​ഷ് സോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ​പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥിക​ളെ ആ​ദ​രി​ച്ചു.