തൊ​ഴി​ലു​റ​പ്പ് യൂ​ണി​യ​ൻ സ​മ​രം തു​ട​ങ്ങും
Tuesday, August 16, 2022 10:44 PM IST
കോ​ന്നി: കോ​ൺഗ്ര​സ് നേ​തൃ​ത്വം ന​ൽ​കി​യ യു​പി​എ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പി​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്ന സി​പി​എം ന​ട​പ​ടി പ​രി​ഹാ​സ്യ​മാ​ണെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ. ജി​ല്ല​യൊ​ട്ടാ​കെ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് യൂ​ണി​യ​ൻ സ​മ​രം തു​ട​ങ്ങു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ന്നി പോ​സ്റ്റ്‌ ഓ​ഫീ​സ് പ​ടി​ക്ക​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​ലേ​ഖ വി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ബി​ൻ പീ​റ്റ​ർ, ദീ​നാ​മ്മ റോ​യി, ജി. ​ശ്രീ​കു​മാ​ർ, വി.​എ​ൻ. ജ​യ​കു​മാ​ർ, മോ​ഹ​ൻ കു​മാ​ർ കോ​ന്നി, റോ​ജി ബേ​ബി, ഡെ​യ്സി മാ​ത്ത​ൻ, ശോ​ഭ മു​ര​ളി, സി​ന്ധു സ​ന്തോ​ഷ്‌, അ​ർ​ച്ച​ന ബാ​ല​ൻ, നി​ഷ അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.