മാ​ക്ഫാ​സ്റ്റി​ല്‍ ദ​ക്ഷി​ണ 2022 പാ​സിം​ഗ് ഔ​ട്ട് സെ​റി​മ​ണി
Tuesday, August 16, 2022 10:44 PM IST
തി​രു​വ​ല്ല: മാ​ര്‍ അ​ത്താ​നാ​സി​യോ​സ് കോ​ള​ജ് ഫോ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് സെ​റി​മ​ണി ദ​ക്ഷി​ണ 2022 ന​ട​ന്നു. തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി ​എ​ക്‌​സ് സി ​സെ​ക്യൂ​രി​റ്റീ​സ് ഗ്ലോ​ബ​ല്‍ ഹെ​ഡ് ഫി​ലി​പ്പ് വ​ര്‍​ഗീ​സ് വ​യ​റ​ക്കു​ന്നി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
മാ​ക്ഫാ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ചെ​റി​യാ​ന്‍ ജെ. ​കോ​ട്ട​യി​ല്‍, റി​സ​ര്‍​ച്ച് ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. മാ​ത്യു മ​ഴ​വ​ഞ്ചേ​രി​ല്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​ഫ. വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, അ​രു​ണ്‍ പ്രേം ​തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന ഒ​രു​ല​ക്ഷം സൗ​ജ​ന്യ ഡ​യ​ലി​സി​സ് പ​ദ്ധ​തി​യി​ല്‍ 1000 ഡ​യാ​ലി​സി​സി​നു​ള്ള തു​ക കൈ​മാ​റി.
ര​ണ്ടാം ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ല്‍ കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഫാ.​ഡോ. ഇ​ഗ്‌​നാ​ശി​മു​ത്തു എ​സ്‌​ജെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര്‍​ഗീ​സ് വ​യ​റ​ക്കു​ന്നി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഫാ.​ഡോ. ചെ​റി​യാ​ന്‍ കോ​ട്ട​യി​ല്‍, ഫാ. ​മാ​ത്യു മ​ഴ​വ​ഞ്ചേ​രി​ല്‍, ഡോ.​കെ.​ആ​ര്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍, ഫാ. ​കോ​ശി മ​ണ്ണി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്ദാ​നം, യൂ​ണി​വേ​ഴ്‌​സി​റ്റി റാ​ങ്ക് ജേ​താ​ക്ക​ളാ​യ വി​ദ്യാ​ഥി​ക​ള്‍​ക്കും ഡോ​ക്ട​റേ​റ്റ് നേ​ടി​യ അ​ധ്യാ​പ​ക​ര്‍​ക്കും അ​നു​മോ​ദ​നം എ​ന്നി​വ​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.