ചി​ങ്ങ​മാ​സ​പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു
Tuesday, August 16, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ചി​ങ്ങ​മാ​സ​പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ​ക്ഷേ​ത്ര ന​ട തു​റ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി എ​ന്‍. പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി ക്ഷേ​ത്ര​ന​ട തു​റ​ന്ന് ദീ​പ​ങ്ങ​ള്‍ തെ​ളി​യി​ച്ചു. അ​തി​നു​ശേ​ഷം മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി ശം​ഭു​ന​മ്പൂ​തി​രി മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ന​ട തു​റ​ന്ന് വി​ള​ക്കു​ക​ള്‍ തെ​ളി​ച്ചു.
ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് അ​ടു​ത്ത ഒ​രു​വ​ർ​ഷ​ത്തേ​ക്കു​ള്ള താ​ന്ത്രി​ക ചു​മ​ത​ല​ക​ൾ ഇ​ന്ന​ലെ ഏ​റ്റെ​ടു​ത്തു.
ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ന​ട തു​റ​ക്കും.​ശേ​ഷം പ​തി​വ് അ​ഭി​ഷേ​ക​വും നെ​യ്യ​ഭി​ഷേ​ക​വും മ​ഹാ​ഗ​ണ​പ​തി​ഹോ​മ​വും മ​റ്റ്പൂ​ജ​ക​ളും ന​ട​ക്കും. ഉ​ദ​യാ​സ്ത​മ​യ​പൂ​ജ, അ​ഷ്ടാ​ഭി​ഷേ​കം, ക​ല​ശാ​ഭി​ഷേ​കം, ക​ള​ഭാ​ഭി​ഷേ​കം, പ​ടി​പൂ​ജ,പു​ഷ്പാ​ഭി​ഷേ​കം എ​ന്നി​വ ന​ട തു​റ​ന്നി​രി​ക്കു​ന്ന അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രി​ക്കും. പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി 21 ന് ​രാ​ത്രി 10 ന് ​ന​ട അ​ട​യ്ക്കും.​ഓ​ണ​നാ​ളു​ക​ളി​ലെ പൂ​ജ​ക​ള്‍​ക്കാ​യി സെ​പ്റ്റം​ബ​ര്‍ ആ​റി​നു വൈ​കു​ന്നേ​രം ന​ട തു​റ​ക്കും. 10 ന് ​രാ​ത്രി അ​ട​യ്ക്കും.