ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ത്രി​വ​ർ​ണ പ​താ​ക​യു​മാ​യി എ​ണ്ണൂ​റാം​വ​യ​ൽ സ്കൂ​ൾ
Tuesday, August 16, 2022 10:40 PM IST
വെ​ച്ചൂ​ച്ചി​റ: ഒ​രു കി​ലോ​മീ​റ്റ​ർ നീ​ളം വ​രു​ന്ന ത്രി​വ​ർ​ണ പ​താ​ക​യു​മാ​യാ​ണ് വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ തു​ക്ടി​ട​ക​ൾ ആ​സാ​ദി കാ ​അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​നു തി​രം​ഗ ജ്വാ​ല​യൊ​രു​ക്കി​യ​ത്.
ഒ​രു കി​ലോ മീ​റ്റ​റോ​ളം നീ​ളം വ​രു​ന്ന ത്രി​വ​ർ​ണ നി​റ​ത്തി​ൽ ച​ലി​ക്കു​ന്ന പ​താ​ക​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ അ​ണി​നി​ര​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ ദേ​ശീ​യ പ​താ​ക​യി​ലെ നി​റ​ങ്ങ​ളു​ടെ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് പ​താ​ക ഒ​രു​ക്കി​യ​ത് . ഈ ​നി​റ​ങ്ങ​ളി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞു തൊ​പ്പി​ക​ൾ ധ​രി​ച്ചും ബ​ലൂ​ണു​ക​ളും വ​ർ​ണ​ക്കു​ട​ക​ളും കൈ​യി​ലേ​ന്തി​യു​മാ​ണ് കു​ട്ടി​ക​ൾ ദേ​ശീ​യ പ​താ​ക​യു​ടെ ജീ​വ​സു​റ്റ മാ​തൃ​ക​യാ​യി മാ​റി​യ​ത്. കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും ഇ​തേ വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ അ​ണി​നി​ര​ന്ന​പ്പോ​ൾ ഗ്രാ​മ വീ​ഥി ത്രി​വ​ർ​ണ സാ​ഗ​ര​മാ​യി .വെ​ച്ചൂ​ച്ചി​റ ക​വ​ല മു​ത​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ വ​രെ​യാ​ണ് കു​ട്ടി​ക​ൾ ച​ലി​ക്കു​ന്ന പ​താ​ക​യാ​യി അ​ണി​നി​ര​ന്ന​ത്.
കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ത്രി​വ​ർ​ണഛാ​യ പ​ക​ർ​ന്നി​രു​ന്നു.
സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. സോ​ജി വ​ർ​ഗീ​സ് ജോ​ൺ പ​താ​ക ഉ​യ​ർ​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി. ​കെ. ജെ​യിം​സ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ലി അ​ജു വെ​ച്ചൂ​ച്ചി​റ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്. ര​മാ​ദേ​വി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ രാ​ജി വി​ജ​യ​കു​മാ​ർ, ഷാ​ജി കൈ​പ്പു​ഴ, എം.​ജെ. ജി​നു, ടി.​കെ. രാ​ജ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ട്, അ​ന​യ സി​ബി, ആ​ർ​സൂ സൂ​സ​ൻ ജോ​ർ​ജ്, ഗൗ​രി എ​സ് നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.