പ​താ​ക ഉ​യ​ർ​ത്താ​നു​ള്ള ആ​വേ​ശം താ​ഴ്ത്താ​ൻ ഇ​ല്ല
Tuesday, August 16, 2022 10:40 PM IST
പ​ത്ത​നം​തി​ട്ട: നാ​ടെ​ങ്ങും പ​താ​ക ഉ​യ​ർ​ത്താ​ൻ കാ​ട്ടി​യ ആ​വേ​ശം താ​ഴ്ത്തു​ന്ന​തി​ൽ ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ല​ട​ക്കം പ​താ​ക തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം താ​ഴ്ത്താ​ൻ പ​ല​രും മ​റ​ന്നു.
വീ​ടു​ക​ളി​ൽ ഉ‍​യ​ർ​ത്തി​യ പ​താ​ക​ക​ൾ പ​ല​യി​ട​ത്തും ഇ​ന്ന​ലെ​യും ഉ​യ​ർ​ന്നു​ത​ന്നെ നി​ന്നു. ഇ​തി​നി​ടെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പ​താ​ക ന​ശി​പ്പി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ടാ​യി. ക​ല്ലൂ​പ്പാ​റ ക​ട​മാ​ൻ​കു​ളം ജം​ഗ്ഷ​നു സ​മീ​പ​ത്തെ വെ​യ്റ്റിം​ഗ് ഷെ​ഡി​ന്‍റെ ബോ​ർ​ഡും അ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന പ​താ​ക​യും ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.