ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ എ​സ്പി ബി​ജി ജോ​ര്‍​ജി​ന് രാ​ഷ്‌​ട്ര​പ​തി​യു​ടെ മെ​ഡ​ല്‍
Sunday, August 14, 2022 10:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ എ​സ്പി ബി​ജി ജോ​ര്‍​ജി​ന് രാ​ഷ്‌​ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വാ മെ​ഡ​ല്‍.
1995 മേ​യ് 20ന് ​എ​സ്‌​ഐ സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച ബി​ജി ജോ​ര്‍​ജ് കൂ​ന​മ്മാ​വ് സ്വ​ദേ​ശി​യാ​ണ്. ഐ​ക്യ​രാഷ്‌ട്ര സം​ഘ​ട​ന​യു​ടെ പു​ര​സ്‌​കാ​രം 2004ലും ​മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ല്‍ 2014ലും ​ല​ഭി​ച്ചു. വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്‌‌​ട്ര​പ​തി​യു​ടെ അ​വാ​ര്‍​ഡ് 2016ലും ​ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. വി​വി​ധ ജി​ല്ല​ക​ളി​ലും വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ, ക്രൈം ​ബ്രാ​ഞ്ച് തു​ട​ങ്ങി​യ യൂ​ണി​റ്റു​ക​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ജീ​ന. മ​ക്ക​ള്‍: അ​ഞ്ജ​ലി മ​രി​യ, ആ​ന്‍റ​ന്‍ ജോ​ര്‍​ജ്.

സൗ​ജ​ന്യ പ​ഠ​നോ​പ​ക​ര​ണ കി​റ്റ്
വി​ത​ര​ണോ​ദ്ഘാ​ട​നം

പ​ത്ത​നം​തി​ട്ട: മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ലും ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക് ഷോ​പ്പ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ലും സ​ജീ​വ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ള്‍​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ നി​ര്‍​വ​ഹി​ച്ചു. ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ എ​സ്. സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളെ കൂ​ടാ​തെ ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രാ​യ പ്രീ​ത എ​സ്. പി​ള്ള, എ​സ്.​ആ​ര്‍. ജ​യ​ശ്രീ, കെ. ​ശ്രീ​ജി​ത്ത്, വി​ഘ്നു രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.