കോ​ന്നി ഐ​ര​വ​ൺ പാ​ലം ന​വം​ബ​റി​ൽ ടെ​ൻ​ഡ​ർ ചെ​യ്യും
Sunday, August 14, 2022 10:57 PM IST
കോ​ന്നി: ഐ​ര​വ​ൺ, അ​രു​വാ​പ്പു​ലം ക​ര​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ന​വം​ബ​റി​ൽ ടെ​ൻ​ഡ​ർ ചെ​യ്യു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.
അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്ന പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം, റ​വ​ന്യു, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
18 പേ​രു​ടെ ഭൂ​മി​യാ​ണ് പാ​ല​ത്തി​നാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എം​എ​ൽ​എ നി​ർ​ദേശം ന​ൽ​കി. പാ​ല​ത്തി​ന്‍റെ ഡി​സൈ​ൻ മൂ​ന്ന് ആ​ഴ്ച​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഡി​സൈ​ൻ പൂ​ർ​ത്തീ​ക​രി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​വം​ബ​റി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. 12.5 കോ​ടി രൂ​പ​യാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.
പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​ത്തി​ന് വേ​ഗ​ത​യേ​റും.​ പ​ത്ത​നാ​പു​രം, ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​ധാ​ന റോ​ഡി​ൽ പ്രവേശിക്കാ തെ ​കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ജി​ല്ലാ ആ​സ്ഥാ​ന​ത്തും വ​ള​രെ വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നാ​കും.
അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ മ​റി​യം റോ​യ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​യ​മ്മ രാ​മ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വ​ർ​ഗീ​സ് ബേ​ബി, ദേ​വ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.