മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു
Friday, August 12, 2022 11:07 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​നു തു​ട​ക്ക​മാ​യി. കോള​ജി​ലെ എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ള്ള ഫ്ലാ​ഷ് മോ​ബ്, മൈം, ​ഗ്രൂ​പ്പ് ഡാ​ൻ​സ് എ​ന്നി​വ​യോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വ​റു​ഗീ​സ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ മു​ൻ ചെ​യ​മാ​ൻ ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജി​ൽ നി​ന്നും ആ​രം​ഭി​ച്ച സാം​സ്കാ​രി​ക​ജാ​ഥ കു​റ്റ​പ്പു​ഴ, കി​ഴ​ക്ക​ൻ മു​ത്തൂ​ർ വ​ഴി കോ​ള​ജി​ൽ സ​മാ​പി​ച്ചു.
ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ 15നു ​സ്വാ​ത​ന്ത്യ ദി​നാ​ഘോ​ഷ​ത്തോ​ടെ സ​മാ​പി​ക്കും. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഡോ. ​റ​ജി​നോ​ൾ​ഡ് വ​റു​ഗീ​സ്, ജി.​കെ. അ​ഗ്നി, മാ​ത്യു സാം, ​റെ​യ്സ​ൺ സാം ​രാ​ജു, എ​ലി​സ​ബേ​ത്ത് ജോ​ർ​ജ്, ഡോ.​ജോ​ൺ ബെ​ർ​ലി​ൻ, പി.​ജെ. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.