‌തി​രു​വ​ല്ല അ​തി​രൂ​പ​ത ഏ​ക​ദി​ന സി​ന​ഡ് നാ​ളെ
Thursday, August 11, 2022 11:17 PM IST
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സ​ഭ​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഹ്വാ​നം ചെ​യ്ത "സി​ന​ഡ് ഓ​ൺ സി​ന​ഡാ​ലി​റ്റി' ഏ​ക​ദി​ന സി​ന​ഡ് തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ന​ട​ക്കും.

സ​ഭ​യാ​ക​മാ​നം ഒ​രു സു​ന്ന​ഹ​ദോ​സാ​യി വ​ള​ര​ണം, രൂ​പീ​ക​രി​ക്ക​പ്പെ​ട​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​രി​ശു​ദ്ധ ഫ്രാ​ൻ​സി​സ് മാ​ർ​പാപ്പ പ്ര​ഖ്യാ​പി​ച്ച ന​യ​രേ​ഖ​യാ​യ "ഓ​ൺ സി​ന​ഡാ​ലി​റ്റി' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഏ​ക​ദി​ന സി​ന​ഡ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​രൂ​പ​ത​യി​ലെ 135 ഇ​ട​വ​ക​ക​ളി​ലെയും ​ട്ര​സ്റ്റി​മാ​ർ, വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, മേ​ഖ​ലാ വി​കാ​രി​മാ​ർ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ചേ​ർ​ന്ന​താ​ണ് അ​തി​രൂ​പ​ത സി​ന​ഡ്.

ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സി​ന​ഡി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​താം​ഗ​മാ​യ പ്ര​ഫ.​കെ.​എം. ഫ്രാ​ൻ​സി​സ്, ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്, ജേ​ക്ക​ബ് പു​ന്നൂ​സ്, ഫാ.​ഡോ. ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ ക്ലാ​സ് ന​യി​ക്കും.

ഫാ.​ഡോ. ചെ​റി​യാ​ൻ കോ​ട്ട​യി​ൽ, ഫാ.​ഡോ. മ​ത്താ​യി ക​ട​വി​ൽ ഒ​ഐ​സി, ഫാ.​ഡോ. ജോ​ളി ക​രി​മ്പി​ൽ, മ​ദ​ർ ഡോ. ​ആ​ർ​ദ്ര എ​സ്ഐ​സി, ഡോ. ​വ​ർ​ഗീ​സ് കെ. ​ചെ​റി​യാ​ൻ, ഡോ. ​മ​ഞ്ജു ഇ​ല​ഞ്ഞി​ക്ക​ൽ, ഫാ. ​വ​ർ​ഗീ​സ് മ​രു​തൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.