ഓ​ണ​ക്കാ​ലം ഖാ​ദി മേ​ഖ​ല​യ്ക്ക് ഉ​ണ​ര്‍​വേ​കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Thursday, August 11, 2022 11:17 PM IST
ഇ​ല​ന്തൂ​ർ: ഖാ​ദി മേ​ഖ​ല​യ്ക്ക് ഉ​ണ​ര്‍​വേ​കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഓ​ണം ഖാ​ദി ജി​ല്ലാ​ത​ല മേ​ള​യു​ടെ​യും ന​വീ​ക​രി​ച്ച ഇ​ല​ന്തൂ​ര്‍ ഖാ​ദി വി​ല്പ​ന​ശാ​ല​യു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ല​ന്തൂ​ര്‍ ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
എ​ല്ലാ മേ​ഖ​ല​ക​ളി​ലും യ​ന്ത്ര​വ​ത്കര​ണം ന​ട​ക്കു​മ്പോ​ള്‍ നെ​യ്ത്തി​ലൂ​ടെ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള പി​ന്തു​ണ​യാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഖാ​ദി വ​സ്ത്രം ജീ​വ​ന​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഖാ​ദി പ്ര​സ്ഥാ​ന​ത്തെ വ​ള​ര്‍​ത്താനാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടി​ല്‍ മാ​ത്തൂ​രി​ല്‍ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ടം മാ​തൃ​ക​പ​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖാ​ദി ബോ​ര്‍​ഡ് മെം​ബ​ര്‍ സാ​ജ​ന്‍ തോ​മ​സ് ആ​ദ്യ​വി​ല്പ​ന ന​ട​ത്തി. ഇ​ല​ന്തൂ​ര്‍ സോ​പ്പ് യൂ​ണി​റ്റി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച 150 ഗ്രാം ​ഖാ​ദി​ബാ​ര്‍ സോ​പ്പി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി നി​ര്‍​വ​ഹി​ച്ചു.

സെ​പ്റ്റം​ബ​ര്‍ ഏ​ഴു വ​രെ കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡും അം​ഗീ​കൃ​ത ഖാ​ദി സ്ഥാ​പ​ന​ങ്ങ​ളും ചേ​ര്‍​ന്നാ​ണ് ഓ​ണം ഖാ​ദി മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​ണ​ക്കാ​ല​ത്ത് ഖാ​ദി വ​സ്ത്ര​ങ്ങ​ള്‍​ക്ക് 30 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ റി​ബേ​റ്റി​നൊ​പ്പം സ​മ്മാ​ന പ​ദ്ധ​തി​ക​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ല​ന്തൂ​ര്‍ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ത്യു, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി അ​ല​ക്സ്, വാ​ര്‍​ഡ് മെം​ബ​ര്‍ കെ.​പി. മു​കു​ന്ദ​ന്‍, സ​ർ​വീ​സ് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​അ​നീ​ഷ്‌​കു​മാ​ര്‍, ഷി​ബു മ​ണ്ണ​ടി, എ​സ്. ഗി​രീ​ഷ്, കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി പ്ര​തി​നി​ധി സി. ​വാ​സു​ദേ​വ​ൻ പി​ള്ള, ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ആ​ര്‍.​എ​സ്. അ​നി​ല്‍​കു​മാ​ര്‍, ക്രീ​ഡ് ആ​റ​ന്‍​മു​ള പ്ര​തി​നി​ധി പോ​ള്‍​രാ​ജ്, ചാ​സ് പ്ര​തി​നി​ധി ജ​യിം​സ് ഡൊ​മ​നി​ക്, എം. ​നി​തി​ന്‍ കു​മാ​ര്‍, എ​സ്. ഹേ​മ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.