കേ​ന്ദ്രാ​നു​മ​തി​ക്കു​ള്ള അ​പേ​ക്ഷ നാ​ലാം ത​വ​ണ​യും മ​ട​ക്കി
Thursday, August 11, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 1977 ജ​നു​വ​രി ഒ​ന്നി​നു മു​ന്പേ കൈ​വ​ശം വ​ച്ച​നു​ഭ​വി​ച്ചു​വ​രു​ന്ന ഭൂ​മി​ക്കു പ​ട്ട​യം തേ​ടി 6,362 കു​ടും​ബ​ങ്ങ​ളു​ടെ അ​പേ​ക്ഷ​യി​ൽ കേ​ന്ദ്രാ​നു​മ​തി വൈ​കും. ഇ​തു സം​ബ​ന്ധി​ച്ചു ജി​ല്ലാ ഭ​ര​ണ​കൂ​ടം സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ഖേ​ന അ​യ​ച്ച അ​പേ​ക്ഷ നാ​ലാം ത​വ​ണ​യും കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം തേ​ടി മ​ട​ക്കി.

വ​നം, റ​വ​ന്യു വ​കു​പ്പു​ക​ൾ സം​യു​ക്ത സ​ർ​വേ ന​ട​ത്തി​യ 1,970.04 ഹെ​ക്ട​ർ ഭൂ​മി​യു​ടെ വി​ഷ​യ​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ്ട​ത്. ഇ​തി​നാ​യി ഓ​രോ സ്ഥ​ല​ത്തി​നും വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റാ​റ്റ​സ് ഒ​ഴി​വാ​ക്കി​യെ​ടു​ക്കാ​നാ​ണ് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്.

ത​ട​സ​മി​ല്ലാ​തി​രു​ന്നി​ട്ടും
1990 മു​ത​ലു​ള്ള ശ്ര​മ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്തു സ​ജീ​വ​മാ​യി​രു​ന്നു. എ​ല്ലാ ന​ട​പ​ടി​ക്ര​മ​വും പൂ​ർ​ത്തീ​ക​രി​ച്ചു കേ​ന്ദ്രാ​നു​മ​തി​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ട്ട​യം ന​ൽ​കാ​ൻ നി​യ​മ​പ​ര​മാ​യ ത​ട​സ​മൊ​ന്നു​മി​ല്ലെ​ന്നി​രി​ക്കെ റ​വ​ന്യു, വ​നം​വ​കു​പ്പു​ക​ൾ ഓ​രോ കാ​ര​ണം നി​ര​ത്തി മാ​റ്റി​നി​ർ​ത്തി​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണി​വ.

സം​സ്ഥാ​നം നേ​ര​ത്തെ ന​ൽ​കി​യി​ട്ടു​ള്ള ഭൂ​മി പ​രി​ശോ​ധി​ക്കാ​നാ​യി 2021 സെ​പ്റ്റം​ബ​റി​ൽ ബം​ഗ​ളൂ​രു വ​നം ഉ​പ​ദേ​ശ​ക ക​മ്മി​റ്റി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി കേ​ന്ദ്ര വ​നം മ​ന്ത്രാ​ല​യ​ത്തി​നു റി​പ്പോ​ര്‍​ട്ട്‌ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്‌. കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം ന​ൽ​കാ​ൻ ത​ട​സ​മി​ല്ലെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പ് പ​റ​യു​ന്ന​ത്.

സ്ഥ​ല​ത്തി​ന്‍റെ സ്കെ​ച്ച്, മ​ര​ങ്ങ​ളു​ടെ എ​ണ്ണം

പ​ട്ട​യം ന​ൽ​കാ​നാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്തി​ന്‍റെ വി​ശ​ദ​മാ​യ സ്കെ​ച്ച്, ഫോ​ട്ടോ, ഇ​തി​ലു​ൾ​പ്പെ​ട്ട മ​ര​ങ്ങ​ളു​ടെ എ​ണ്ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ​കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നാ​ലാം ത​വ​ണ​യും അ​പേ​ക്ഷ മ​ട​ക്കി​യ​ത്. ഇ​ത് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു ന​ൽ​കു​മെ​ന്നു റാ​ന്നി ഡി​എ​ഫ്ഒ ജ​യ​കു​മാ​ർ ശ​ർ​മ പ​റ​ഞ്ഞു. റാ​ന്നി താ​ലൂ​ക്കി​ലെ 1,586 ഹെ​ക്ട​ര്‍ ഭൂ​മി​യി​ലാ​യു​ള്ള 5,154 കൈ​വ​ശ​ക്കാ​രു​ടെ പ​ട്ട​യം സം​ബ​ന്ധ​മാ​യ വി​ഷ​യ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. സം​സ്ഥാ​നം നേ​ര​ത്തെ ന​ൽ​കി​യി​ട്ടു​ള്ള ഭൂ​മി പ​രി​ശോ​ധി​ക്കാ​നാ​യി 2021 സെ​പ്റ്റം​ബ​റി​ൽ ബം​ഗ​ളൂ​രു വ​നം ഉ​പ​ദേ​ശ​ക ക​മ്മി​റ്റി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി കേ​ന്ദ്ര വ​നം മ​ന്ത്രാ​ല​യ​ത്തി​നു റി​പ്പോ​ര്‍​ട്ട്‌ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്‌.

പെ​രു​ന്പെ​ട്ടി​യി​ലെ പോ​രാ​ട്ടം

മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ പെ​രു​ന്പെ​ട്ടി​യി​ൽ 257.35 ഏ​ക്ക​ർ ഭൂ​മി​ക്കു പ​ട്ട​യം തേ​ടി 512 കു​ടും​ബ​ങ്ങ​ളാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി പോ​രാ​ട്ടം ന​ട​ത്തു​ന്ന​ത്. ഇ​വ​രു​ടെ പ​ട്ട​യ പ്ര​ശ്ന​ങ്ങ​ളും വീ​ണ്ടും കേ​ന്ദ്രാ​നു​മ​തി​ക്കു പോ​യി​രി​ക്കു​ക​യാ​ണ്. വ​ന​ഭൂ​മി അ​ല്ലെ​ന്നു വ്യ​ക്ത​മാ​യി​ട്ടും 1990 മു​ത​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഇ​തും ഉ​ൾ​പ്പെ​ട്ടു പോ​യ​തി​നാ​ൽ കേ​ന്ദ്രാ​നു​മ​തി ഇ​ല്ലാ​തെ പ​ട്ട​യം ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട്.