നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടു​പേ​രെ​ക്കൂ​ടി ജ​യി​ലി​ല​ട​ച്ചു
Thursday, August 11, 2022 11:15 PM IST
പ​ത്ത​നം​തി​ട്ട: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രെ​ക്കൂ​ടി കാ​പ്പ (കേ​ര​ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മം) നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത്, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ചു. തി​രു​വ​ല്ല പാ​ലി​യേ​ക്ക​ര കു​രി​ശു​ക​വ​ല​യ്ക്ക് സ​മീ​പം ശ​ങ്ക​ര​മം​ഗ​ല​ത്ത് താ​ഴ്ച​യി​ൽ രാ​ഹു​ൽ മ​നോ​ജ് (കൊ​യി​ലാ​ണ്ടി രാ​ഹു​ൽ - 25), അ​ടൂ​ർ പ​റ​ക്കോ​ട് ഇ​ജാ​സ് മ​ൻ​സി​ലി​ൽ ഇ​ജാ​സ് റ​ഷീ​ദ് (23) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

തി​രു​വ​ല്ല, കീ​ഴ്‌വായ്പൂ​ര്, പു​ളി​ക്കീ​ഴ്, കോ​ട്ട​യം ഈ​സ്റ്റ്, അ​ടൂ​ർ, പ​ന്ത​ളം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം, അ​ടി​പി​ടി, വീ​ടു​ക​യ​റി ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്ക​ൽ, മാ​ര​ക​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം, വീ​ട് ആ​ക്ര​മ​ണം, വാ​ഹ​നം ന​ശി​പ്പി​ക്ക​ൽ, മോ​ഷ​ണം, ക​വ​ർ​ച്ച, മു​ള​കു​സ്പ്രേ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം, സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്ക​ൽ, ക​ഞ്ചാ​വ് ക​ട​ത്ത് തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​ണ് ഇ​വ​രെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. വി​നോ​ദ്, എ​സ്ഐ കു​രു​വി​ള സ​ക്ക​റി​യ, സി​പി​ഒ ജോ​ജോ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം തെ​ന്മ​ല​യി​ല്‍ നി​ന്നാ​ണ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ റ്റി.​ഡി. പ്ര​ജീ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സൂ​ര​ജ് ആ​ർ. കു​റു​പ്പ്, റ്റി. ​പ്ര​വീ​ൺ, അ​മ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​ജാ​സ് റ​ഷീ​ദി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.