ഉ​പ​രോ​ധ സ​മ​രം നടത്തി
Thursday, August 11, 2022 11:14 PM IST
തി​രു​വ​ല്ല: ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മ​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​ക്കു​മെ​തി​രേ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി. ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ ന​ട​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ എ - ​ഗ്രേ​ഡ് പ​ഞ്ചാ​യ​ത്താ​യി​ട്ടും ത​ന​തു വ​രു​മാ​ന​ത്തി​ൽ നി​ന്ന് ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഭ​ര​ണ സ​മി​തി യോ​ഗം ബ​ഹി​ഷ്ക​രി​ച്ചാ​ണ് ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി നീ​ങ്ങു​മെ​ന്നും പ്ര​തി​പ​ക്ഷം അ​റി​യി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ്‌ തോ​മ​സ്, ജെ​യിം​സ് കു​രു​വി​ള, സോ​ജി​ത് സോ​മ​ൻ , ര​ൻ ജി​ത് രാ​ജ​ൻ, സൂ​സ​മ്മ പൗ​ലോ​സ്, അ​ൻ​ജു​ഷ, പാ​ർ​വ​തി തു​ട​ങ്ങി​യ​വ​ർ ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.