ദേ​ഹോ​പ​ദ്ര​വ​ക്കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന​യാ​ള്‍ പി​ടി​യി​ലാ​യി
Wednesday, August 10, 2022 10:31 PM IST
പു​ല്ലാ​ട്: ദേ​ഹോ​പ​ദ്ര​വ​ക്കേ​സി​ല്‍ ഒ​മ്പ​തു വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ കോ​യി​പ്രം പോ​ലീ​സ് പി​ടി​കൂ​ടി.​കോ​യി​പ്രം പു​ല്ലാ​ട് കു​റ​വ​ന്‍ കു​ഴി പേ​ക്കാ​വു​ങ്ക​ല്‍ അ​ര​വി​ന്ദാ​ണ് (സു​ജി​ത്,35) അ​റ​സ്റ്റി​ലാ​യ​ത്.
ഇ​യാ​ള്‍ വീ​ട്ടി​ലെ​ത്തി​യ​ത​റി​ഞ്ഞ പോ​ലീ​സ് സം​ഘം ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ‌
2013 ജൂ​ലൈ 23 നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കു​റി​യ​ന്നൂ​ര്‍ അ​ന്താ​രി​മ​ണ്ണ് സ്വ​ദേ​ശി റി​ജോ മാ​ത്യു എ​ന്ന​യാ​ളി​നെ​യാ​ണ് മ​റ്റൊ​രാ​ളോ​ടൊ​പ്പം അ​ര​വി​ന്ദ് മ​ര്‍​ദി​ക്കു​ക​യും കു​ത്തി മു​റി​വേ​ല്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.
കു​റ​വ​ന്‍​കു​ഴി​യി​ല്‍ വ​ച്ച് പ്ര​തി​ക​ള്‍ യാ​ത്ര ചെ​യ്തു​വ​ന്ന മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ന്‍റെ മു​ന്നി​ലൂ​ടെ റി​ജോ മാ​ത്യു​വും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര വാ​ഹ​നം ഇ​ന്‍​ഡി​ക്കേ​റ്റ​ര്‍ ഇ​ടാ​തെ തി​രി​ഞ്ഞു എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു. എ​സ്‌​ഐ സു​രേ​ഷ്‌​കു​മാ​റും സം​ഘ​വു​മാ​ണ് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.