തി​രു​വ​ല്ല​യി​ൽ ക​രി​ദി​നാ​ച​ര​ണം: ആ​റ ു ഡോ​ക്ട​ർ​മാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്
Monday, August 8, 2022 10:12 PM IST
തി​രു​വ​ല്ല: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ശ​നി​യാ​ഴ്ച തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം ക​ണ്ടെ​ത്തി​യെ​ന്ന പേ​രി​ല്‍ ആ​റ് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. ഒ​പി​യി​ല്‍ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ മ​ന്ത്രി​യു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ​യും ഐ​എം​എ​യും രം​ഗ​ത്തെ​ത്തി.

യാ​ഥാ​ര്‍​ഥ്യം മ​റ​ച്ചു​വ​ച്ചാ​ണ് മ​ന്ത്രി പെ​രു​മാ​റു​ന്ന​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ ജോ​ലി​യി​ല്‍ കൃ​ത്യ​വി​ലോ​പം കാ​ട്ടി​യി​ട്ടി​ല്ലെ​ന്നും കെ​ജി​എം​ഒ​എ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ശു​പ​ത്രി​യി​ലെ മ​റ്റു പ​ല​വി​ധ ഡ്യൂ​ട്ടി​ക​ളി​ല്‍ ഇ​വ​ര്‍ വ്യാ​പൃ​ത​രാ​യി​രു​ന്നു​വെ​ന്ന് സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

സ്ഥ​ലം​മാ​റ്റ പ്ര​ഖ്യാ​പ​നം പ്ര​ഹ​സ​ന​മെ​ന്ന്

തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​അ​ജ​യ​മോ​ഹ​നെ ശി​ക്ഷാ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​ന്ത്രി സ്ഥ​ലം​മാ​റ്റി​യെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന്. ഡോ.​അ​ജ​യ​മോ​ഹ​നെ നേ​ര​ത്തെ​ത​ന്നെ ചെ​ങ്ങ​ന്നൂ​രി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. ഡോ​ക്ട​ര്‍​മാ​രു​ടെ പൊ​തു സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​ലാ​യി​രു​ന്നു ഇ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ സൂ​പ്ര​ണ്ടി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച ക​ണ്ടെ​ത്തി​യെ​ന്നാ​രോ​പി​ച്ച് വൈ​കു​ന്നേ​രം അ​ദ്ദേ​ഹ​ത്തെ സ്ഥ​ലം​മാ​റ്റി​യ​താ​യി അ​റി​യി​പ്പ് വ​ന്ന​ത്. സൂ​പ്ര​ണ്ടി​നെ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ല്‍ ത​രം​താ​ഴ്ത്തി​യെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ടാ​യി.

എ​ന്നാ​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റ​പ്പെ​ടു​ന്പോ​ൾ സൂ​പ്ര​ണ്ടി​ന്‍റെ പ​ദ​വി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​ന്‍റേ​താ​കു​മെ​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് കെ​ജി​എം​ഒ​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 28നു ​ത​ന്നെ ഇ​തു സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു.

ഡോ​ക്ട​ർ​മാ​ർ
ധ​ർ​ണ ന​ട​ത്തി

തി​രു​വ​ല്ല: ഡോ​ക്ട​ർ​മാ​ർ​മാ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വ​സ്തു​താ​വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ​യും മ​ന്ത്രി വീ​ണാ ജോ​ർ​ജ് മാ​ധ്യ​മ​ശ്ര​ദ്ധ​യ്ക്കു​വേ​ണ്ടി ഡോ​ക്ട​ർ​മാ​രെ ക​രി​വാ​രി തേ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചു കെ​ജി​എം​ഒ​എ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ക​രി​ദി​നം ആ​ച​രി​ച്ചു.

ക​രി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി പ​ടി​ക്ക​ൽ ധ​ർ​ണ​യും ന​ട​ത്തി.

ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​തെ​യൂം മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് ക​രി​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത ഐ​എം​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​സി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫി​ന് തു​ട​ർ​ഭ​ര​ണം കി​ട്ടി​യ​ത് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ക​ഴി​വു​കൊ​ണ്ടാ​ണെ​ങ്കി​ൽ ഈ ​സ​ർ​ക്കാ​രി​ലെ ഏ​റ്റ​വും​വ​ലി​യ പ​രാ​ജ​യ​മാ​കു​ക​യാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടാ​നാ​ണ് ഇ​ത്ത​രം പ്ര​ഹ​സ​ന പ​രി​ശോ​ധ​ന​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​ജി​എം​ഒ​എ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ല​ച​ന്ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യു മാ​രേ​റ്റ്, ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​ദീ​പ​മോ​ഹ​ൻ, ഡോ. ​ജ്യോ​തീ​ന്ദ്ര​ൻ, ഡോ. ​പ്ര​വീ​ൺ, ഡോ. ​ജീ​വ​ൻ, ഡോ.​അ​ജ​യ​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.