തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ട​പ​ടി: മ​ന്ത്രി​ക്കെ​തി​രേ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ
Sunday, August 7, 2022 10:32 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ​യും രാ​ഷ്ട്രീ​യ​ക്കാ​രെ​യും കൂ​ട്ടി അ​ര​മ​ണി​ക്കൂ​റി​ലേ​റെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടി​നെ പ​ര​സ്യ മാ​ധ്യ​മ വി​ചാ​ര​ണ ചെ​യ്ത ന​ട​പ​ടി അ​പ​ഹാ​സ്യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും പ്ര​സ്താ​വ​ന​ക​ളി​ൽ കു​റ്റ​പ്പെ​ടു​ത്തി. വാ​സ്ത​വ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് രാ​ഷ്ട്രീ​യ നേ​ട്ടം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ്ര​വ​ണ​ത അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
10 ഡോ​ക്ട​ർ​മാ​ർ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ കേ​വ​ലം ര​ണ്ട് ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മേ ഒ​പി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്നു പ്ര​ച​രി​പ്പി​ച്ച​ത് ഡോ​ക്ട​ർ​മാ​രെ​യും ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തെ​യും അ​വ​ഹേ​ളി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ആ​റ് ഡോ​ക്ട​ർ​മാ​ർ ഒ​പി യി​ലും ഒ​രു ഡോ​ക്ട​ർ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് കൂ​ടു​ന്ന​തി​നും ര​ണ്ട് ഡോ​ക്ട​ർ​മാ​ർ കോ​ട​തി ഡ്യൂ​ട്ടി​യി​ലും ഒ​രു ഡോ​ക്ട​ർ ഐ​പി വാ​ർ​ഡി​ലു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
വ​സ്തു​ത​ക​ൾ ഇ​ങ്ങ​നെ​യാ​യി​രി​ക്കെ മ​നഃ​പൂ​ർ​വം ഡോ​ക്ട​ർ​മാ​രെ ക​രി​തേ​ച്ച് കാ​ണി​ക്കു​ന്ന​ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ലു​ള്ള മ​ന്ത്രി​യു​ടെ അ​ജ്ഞ​ത മൂ​ല​മാ​കാ​മെ​ന്നും ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി സ​മ​യ​ത്ത് വി​വി​ധ​ങ്ങ​ളാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രാ​ണ് ഡോ​ക്ട​ർ​മാ​ർ എ​ന്ന അ​ടി​സ്ഥാ​ന കാ​ര്യം മ​ന്ത്രി മ​റ​ച്ചു​വ​യ്ക്കു​ന്നു.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ര​മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം സ​ഹ രാ​ഷ്ട്രീ​യ​ക്കാ​രു​മാ​യി ന​ട​ന്ന മ​ന്ത്രി​ക്ക് ഏ​തെ​ങ്കി​ലും സ്ഥ​ല​ത്തു നി​ന്ന് ഗൗ​ര​വ​മാ​യ പ​രാ​തി​ക​ളോ ചി​കി​ത്സ ല​ഭി​ക്കാ​തെ നി​ൽ​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട​മോ കാ​ണാ​നാ​യി​ട്ടി​ല്ല. ല​ഭി​ച്ച പ​രാ​തി​ക​ൾ ഡോ​ക്ട​ർ​മാ​ർ​ക്കു പ​രി​ഹ​രി​ക്കാ​ൻ സാ​ധ്യ​മാ​യ​വ​യും അ​ല്ല.
മ​രു​ന്നു​ക്ഷാ​മം രൂ​ക്ഷം
കേ​ര​ള​മൊ​ട്ടാ​കെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന് മ​രു​ന്ന് ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് ഐ​എം​എ​യും കെ​ജി​എം​ഒ​എ​യും ചൂ​ണ്ടി​ക്കാ​ട്ടി. മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ൻ മ​രു​ന്ന് ന​ൽ​കു​ന്ന​തി​നു​ള്ള താ​മ​സ​മാ​ണ് ഇ​തി​നു​ള്ള കാ​ര​ണം. ‌ഇ​ക്കാ​ര്യം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പ​ല​ത​വ​ണ പെ​ടു​ത്തി​യി​രു​ന്ന​താ​യി കെ​ജി​എം​ഒ​എ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​ജി.​വി​ജ​യ​കൃ​ഷ്ണ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ടി.​എ​ൻ. സു​രേ​ഷും പ​റ​ഞ്ഞു.
കാ​രു​ണ്യ ഫാ​ർ​മ​സി​ക​ളി​ൽ നി​ന്നും മ​രു​ന്നു​ക​ൾ ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന മ​ന്ത്രി പൊ​തു​ജ​ന കൈ​യ​ടി നേ​ടു​ന്ന​തി​നാ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ അ​കാ​ര​ണ​മാ​യി മാ​ധ്യ​മ​വി​ചാ​ര​ണ​യ്ക്ക് വി​ധേ​യ​മാ​ക്കി വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലു​ള്ള പ​രി​മി​തി​ക​ൾ മ​റ​ച്ചു​വ​യ്ക്കു​ന്ന​തി​നു വേ​ണ്ടി കൂ​ടി​യാ​കാ​മെ​ന്ന് ഐ​എം​എ കു​റ്റ​പ്പെ​ടു​ത്തി.
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും രൂ​ക്ഷ​മാ​യ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ൽ നി​ന്നും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​വു​ന്നി​ല്ല. പി​എ​സ് സി ​വെ​യ്റ്റിം​ഗ് ലി​സ്റ്റി​ൽ 3000ത്തോ​ളം ഡോ​ക്ട​ർ​മാ​ർ തൊ​ഴി​ൽ​ര​ഹി​ത​രാ​യി നി​ൽ​ക്കു​മ്പോ​ഴും പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നി​ല്ല.
കേ​വ​ലം ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളാ​ണ് തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള​ത്.
നി​ല​വി​ലു​ള്ള ത​സ്തി​ക​ൾ വ​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് താ​ങ്ങാ​വു​ന്ന​തി​ൽ അ​ധി​കം ഭാ​രം ഏ​ല്പി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.