ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​യെ കൈ​യേ​റ്റം ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ
Sunday, August 7, 2022 10:01 PM IST
പ​ത്ത​നം​തി​ട്ട: ലോ​ട്ട​റി ന​ൽ​കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വി​ല്പ​ന​ക്കാ​രി​യെ കൈ​യേ​റ്റം ചെ​യ്യു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​യാ​ളെ കൂ​ട​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ൽ കു​മ്പി​ക്ക​ൽ മു​ത്തി​ക്കോ​ണം വ​ട​ക്കേ​ക്ക​ര പു​ത്ത​ൻ വീ​ട്ടി​ൽ റ​ഹി​മാ​ണ് (60) ഇ​ന്ന​ലെ വൈ​കു​ന്നേ​രം പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 7.30 ന് ​ക​ല​ഞ്ഞൂ​രി​ൽ നി​ന്നും ഇ​ള​മ​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലാ​ണ് സം​ഭ​വം.
ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന സ്ത്രീ​ക്കു നേ​രെ​യാ​ണ് ഇ​യാ​ൾ അ​തി​ക്ര​മം കാ​ട്ടി​യ​ത്. അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ട് സ്ത്രീ​യു​ടെ സ്വാ​ധീ​ന​ക്കു​റ​വു​ള്ള ഇ​ട​തു​കൈ​യി​ൽ ക​യ​റി​പ്പി​ടി​ച്ച് ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. കൂ​ട​ൽ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റ​ഹി​മി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.