ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കേ​ണ്ട​ത് സ​ഭ​യു​ടെ ദൗ​ത്യം: മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത
Sunday, August 7, 2022 10:01 PM IST
ക​ല്ലൂ​പ്പാ​റ: ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ സ്വ​ന്തം ഭൂ​മി​യും കൃ​ഷി​യി​ട​വും എ​ല്ലാം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മോ​യെ​ന്ന് ആ​ശ​ങ്ക​യി​ലാ​യ പൊ​തു​സ​മൂ​ഹ​ത്തോ​ടൊ​പ്പ​മാ​ണ് സ​ഭ​ക​ളു​മെ​ന്ന് ഡോ.​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത.
മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ൽ ന​വാ​ഭി​ഷി​ക്ത​രാ​യ ഏ​ഴ് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ​ക്ക് ക​ല്ലൂ​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​ല​പാ​ടു​ക​ളി​ൽ അ​യ​വു​വ​രു​ത്താ​തെ നീ​തി​യെ സം​ര​ക്ഷി​ക്കു​ക​യെ​ന്ന​ത് സ​ഭ നേ​തൃ​ത്വ​ത്തി​ന്‍റെ ദൗ​ത്യ​മാ​ണ്. അ​ധി​കാ​ര​ക്ക​സേ​ര​ക​ൾ നി​യ​മം ന​ട​പ്പാ​ക്കാ​ൻ ത​ന്ത്ര​പ്പെ​ടു​ന്പോ​ൾ ത​ങ്ങ​ൾ​ക്ക് എ​ല്ലാം ന​ഷ്ട​പ്പെ​ടു​ന്ന മ​നു​ഷ്യ​രു​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ് സ​ഭ​ക​ൾ ശ​ബ്ദി​ക്കു​ന്ന​ത്. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കും ചൂ​ഷ​ണ​ത്തി​നു​വി​ധേ​യ​മാ​കു​ന്ന​വ​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​ക​ണം. പ്ര​കൃ​തി​യെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ടു​ള്ള ആ​ധ്യാ​ത്മി​ക​ത​യ്ക്കാ​ണ് സ​ഭ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. അ​പ്പോ​ഴും സ്വ​ന്തം ജ​ന​ത്തെ മ​റ​ന്നു മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ലെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.
റേ​റ്റിം​ഗ് കൂ​ട്ടു​ക​യോ വൈ​റ​ലാ​കു​ക​യോ ആ​കു​ക​യ​ല്ല ഇ​ട​യ​ന്‍റെ ല​ക്ഷ്യം. മാ​റു​ന്ന ലോ​ക​ത്തെ മാ​ധ്യ​മ​ങ്ങ​ൾ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന​താ​ക​ണം ല​ക്ഷ്യ​മെ​ന്നും ദൈ​വം ന​ൽ​കു​ന്ന ആ​ന്ത​രി​ക ബ​ല​മാ​ണ് ശു​ശ്രൂ​ഷ​യു​ടെ ആ​വ​ശ്യ​മെ​ന്നും മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭാ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​അ​ല​ക്സാ​ണ്ട​ർ ഏ​ബ്ര​ഹാം, ഫാ.​കെ.​വി. തോ​മ​സ്, വി​കാ​രി ഫാ.​ജോ​ൺ മാ​ത്യു, ഫാ.​സി​ജോ വ​ർ​ഗീ​സ്, ഏ​ബ്ര​ഹാം വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ന​വാ​ഭി​ഷി​ക്ത മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഡോ.​ഏ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ്, തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ പ​ക്കോ​മി​യോ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ പീ​ല​ക്സി​നോ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫി​ലോ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്, സ​ഖ​റി​യാ​സ് മാ​ർ സേ​വേ​റി​യോ​സ് എ​ന്നി​വ​രെ ക​ല്ലൂ​പ്പാ​റ ജം​ഗ്ഷ​നി​ൽ നി​ന്നും പ​ള്ളി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ച്ചു.