കാ​ഞ്ഞീ​റ്റു​ക​ര പു​ത്ത​ന്‍​ക​ട​വ് പു​ന​രു​ദ്ധ​രി​ച്ചു
Wednesday, July 6, 2022 10:21 PM IST
അ​യി​രൂ​ർ: 70 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കാ​ഞ്ഞീ​റ്റു​ക​ര പു​ത്ത​ന്‍​ക​ട​വ് പു​ന​രു​ദ്ധ​രി​ച്ചു. 2018ലെ ​പ്ര​ള​യ​ത്തോ​ടെ ക​ട​വ് ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ത​ക​ര്‍​ന്നി​രു​ന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കു​ളി​ക്ക​ട​വ് അ​ട​ക്ക​മു​ള്ള ഭാ​ഗ​ത്ത് ക​രി​ങ്ക​ൽ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. പ​മ്പാ​ന​ദി​യി​ല്‍ അ​പൂ​ർ​വ​മാ​യു​ള്ള ക​രി​ങ്ക​ൽ പ​ട​വു​ക​ൾ ക​ട​വി​ലു​ണ്ട്.
ക​ട​വ് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രെ സ​മീ​പി​പ്പി​ച്ച​താ​ണ്. അ​നു​കൂ​ല​മാ​യി ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കാ​ഞ്ഞ​തി​നേ​തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ട​വ് പു​ന​രു​ദ്ധ​രി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത്.
പ​ണി​ക​ള്‍ പൂ​ർ​ത്തീ​ക​രി​ച്ച​തി​നോ​ട​നു​ബ​ന്ധി​ച്ച ച​ട​ങ്ങ് ജ​ന​കീ​യ കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ര്‍ എം. ​അ​യ്യ​പ്പ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.