റ​വ​ന്യു മ​ന്ത്രി​യു​ടെ നി​ല​പാ​ട് വ​സ്തു​താ​പ​ര​മ​ല്ലെ​ന്ന് സ​മ​ര​സ​മി​തി
Tuesday, July 5, 2022 10:55 PM IST
പെ​രു​ന്പെ​ട്ടി: പെ​രു​ന്പെ​ട്ടി മേ​ഖ​ല​യി​ലെ പ​ട്ട​യം സം​ബ​ന്ധി​ച്ച റ​വ​ന്യു​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി വ​സ്തു​താ​പ​ര​മ​ല്ലെ​ന്നു പൊ​ന്ത​ൻ​പു​ഴ സ​മ​ര​സ​മി​തി.
ആ​ല​പ്ര, വ​ലി​യ​കാ​വ് വ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത സം​ബ​ന്ധി​ച്ചു സു​പ്രീം​കോ​ട​തി​യി​ൽ കേ​സ് നി​ല​വി​ലു​ണ്ട്. ഈ ​കേ​സി​ൽ 2019 ജൂ​ലൈ മൂ​ന്നി​നു സു​പ്രീം​കോ​ട​തി ത​ത്‌​സ്ഥി​തി തു​ട​രാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​തി​നാ​ൽ വ​ന​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​ക്കു മാ​റ്റം വ​രു​ത്താ​നോ സ​ർ​വേ ന​ട​ത്താ​നോ ക​ഴി​യി​ല്ലെ​ന്ന മ​ന്ത്രി​യു​ടെ വാ​ദ​ത്തി​ൽ ക​ഴ​ന്പി​ല്ല. ഈ ​വി​ധി കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഭൂ​മി​യെ മാ​ത്രം ബാ​ധി​ക്കു​ന്ന​താ​ണ്. വ​ന​ത്തി​നു പു​റ​ത്തു​ള്ള ക​ർ​ഷ​ക​രു​ടെ ഭൂ​മി ഇ​തി​ലു​ൾ​പ്പെ​ടു​ക​യി​ല്ല. വ​ന​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ക​ർ​ഷ​ക ഭൂ​മി​ക്കാ​ണ് പെ​രു​ന്പെ​ട്ടി​യി​ൽ പ​ട്ട​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വ​നം​വ​കു​പ്പ് സ​ർ​വേ ന​ട​ത്തി ഈ ​ഭൂ​മി വ​ന​ത്തി​നു പു​റ​ത്താ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തു​മാ​ണ്.
അ​തി​ർ​ത്തി പ​രി​ശോ​ധ​ന വ​ന​ത്തി​ന്‍റെ സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്ന​ത് യു​ക്തി​യി​ല്ലാ​ത്ത വാ​ദ​മാ​ണെ​ന്നും ക​ർ​ഷ​ക​ർ​ക്കു നീ​തി നി​ഷേ​ധി​ക്കാ​ൻ ഓ​രോ കാ​ര​ണം അ​ന്വേ​ഷി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ചെ​യ്യു​ന്ന​തെ​ന്നും സ​മ​ര​സ​മി​തി വ​ക്താ​വ് ജ​യിം​സ് ക​ണ്ണി​മ​ല പ​റ​ഞ്ഞു.