റോ​വിം​ഗി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​ർ​ണ​ത്തി​ള​ക്ക​വു​മാ​യി ദേ​വ​പ്രി​യ
Tuesday, July 5, 2022 10:55 PM IST
കോ​ന്നി: കാ​ഷ്മീ​രി​ലെ ദാ​ൽ ത​ടാ​ക​ത്തി​ലൂ​ടെ തു​ഴ​ഞ്ഞ് നീ​ങ്ങു​മ്പോ​ൾ ദേ​വ​പ്രി​യയ്ക്ക് അ​ത് പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു. ജീ​വി​ത​ത്തി​ന്‍റെ വ​ഴി​ത്തി​രി​വാ​യേ​ക്കാ​വു​ന്ന ഒ​രു തു​ഴ​യു​ടെ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്. കോ​ന്നി​യി​ലെ അ​തി​രു​ങ്ക​ൽ എ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ൽ നി​ന്നും കാ​ഷ്മീ​രി​ന്‍റെ കൊ​ടും​ത​ണു​പ്പി​ലൂ​ടെ ഈ ​യാ​ത്ര അ​ത്ര നി​സാ​ര​മാ​യി​രു​ന്നി​ല്ല.
പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ അ​തി​രു​ങ്ക​ൽ കൈ​ത​യ്ക്ക​ൽ വീ​ട്ടി​ൽ ദി​ലീ​പ് അ​തി​രു​ങ്ക​ലി​ന്‍റെ​യും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​യാ​യ പ്ര​ശാ​ന്ത​യു​ടെ​യും മ​ക​ളാ​ണ് ദേ​വ​പ്രി​യ. ദി​വ​സ​വും മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വ​ലി​യ നേ​ട്ട​ത്തി​ൽ എ​ത്തിനി​ൽ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​നു നേ​ടിത്ത​ന്ന സ്വ​ർ​ണ​ത്തി​നും തി​ള​ക്ക​മേ​റെ. ഈ ​നേ​ട്ട​ത്തി​ലേ​ക്ക് ദേ​വ​പ്രി​യ​യും സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യ​ത് ഏ​റെ കാ​ലം നീ​ണ്ടു നി​ന്ന ചി​ട്ട​യാ​യ പ​രീ​ശീ​ല​മാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം.

ഒ​മ്പ​താം ക്ലാ​സി​ൽ തു​ട​ങ്ങി​യ
പ​രിശീ​ല​നം

റോ​വിം​ഗ് എ​ന്തെ​ന്ന് അ​റി​യാ​തി​രു​ന്ന കാ​ല​ത്താ​ണ് ദേ​വ​പ്രി​യ​യു​ടെ തു​ഴ​ച്ചി​ൽ യാ​ത്ര തു​ട​ങ്ങു​ന്ന​ത്. അ​ന്ന് എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​ണ്. ഒ​രു​ദി​വ​സം പു​ല​ർ​ച്ചേ അ​മ്മ പ്ര​ശാ​ന്ത, ദേ​വ​പ്രി​യ​യെ ഉ​റ​ക്ക​ത്തി​ൽ​നി​ന്ന് വി​ളി​ച്ചു​ണ​ർ​ത്തി. റോ​വിം​ഗ് സെ​ല​ക്ഷ​ൻ ക്യാ​മ്പി​നെ​പ്പ​റ്റി പ​റ​യു​ക​യാ​യി​രു​ന്നു. റോ​വിം​ഗി​നെ​പ്പ​റ്റി അ​മ്മ​യി​ൽ നി​ന്നും ആ​ണ് ആ​ദ്യം കേ​ൾ​ക്കു​ന്ന​ത്.
പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന ക്യാ​മ്പി​ലേ​ക്ക് സ​ഹോ​ദ​ര​ൻ ദീ​ജി​ത്തു​മൊ​ത്താ​ണ് പോ​യ​ത്. കൊ​ല്ല​ത്തു​ന​ട​ന്ന മൂ​ന്നു​ദി​വ​സ​ത്തെ ക്യാ​മ്പി​ലേ​ക്ക് സെ​ല​ക്‌​ഷ​ൻ കി​ട്ടി​യ​ത് അ​ങ്ങ​നെ​യാ​ണ്. കോ​ന്നി അ​മൃ​ത വി​ദ്യാ​ല​ത്തി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ആ​ദ്യ പ​രി​ശീ​ല​നം. സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പി​ന്നീ​ട് ആ​ല​പ്പു​ഴ എ​സ്ഡി​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് പ​ഠ​നം മാ​റി.

പു​ന്ന​മ​ട​ക്കാ​യ​ൽ
തു​ട​ക്കം

റോ​വിം​ഗ് വെ​ള്ള​ത്തി​ലു​ള്ള എ​ന്തോ മ​ത്സ​ര​മാ​ണെ​ന്നു മാ​ത്ര​മേ അ​റി​യാ​മാ​യി​രു​ന്നു​ള്ളൂ. പി​ന്നീ​ട് റോ​വിം​ഗ് ദേ​വ​പ്രി​യ​യ്ക്ക് ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​യി​രു​ന്നു. സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന പ​രി​ശീ​ല​നം. ബി​നു കു​ര്യ​നാ​യി​രു​ന്നു കോ​ച്ച്. ദേ​വ​പ്രി​യ​യും കൂ​ട്ടു​കാ​രും കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളാ​യി ഉ​യ​ർ​ന്നു.
2021-ൽ ​പൂ​നെ​യി​ൽ ന​ട​ന്ന ജൂ​ണി​യ​ർ ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ദേ​വ​പ്രി​യ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് 2022 ജൂ​ൺ 15-ന് ​ശ്രീ​ന​ഗ​റി​ൽ ഇ​ന്‍റ​ർ സ്റ്റേ​റ്റ് ച​ല​ഞ്ച​ർ നാ​ഷ​ണ​ൽ റോ​വിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഡ​ബി​ൾ​സി​ൽ സു​ഹൃ​ത്ത് തൃ​ശൂ​ർ സ്വ​ദേ​ശി​നി വി.​ജെ. അ​രു​ന്ധ​തി​യു​മൊ​ത്ത് സ്വ​ർ​ണം നേ​ടി​യ​ത്.
സ്പോ​ർ​ട്‌​സ് കൗ​ൺ​സി​ലി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ പ്ല​സ് ടു ​പ​ഠ​നം 80 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പൂ​ർ​ത്തീ​ക​രി​ച്ച ദേ​വ​പ്രി​യ​യ്ക്ക് ഇ​പ്പോ​ൾ തു​ട​ർ​ന്നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ്. കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ളി​ലൂ​ടെ പു​തി​യൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​ണ് അ​തി​രു​ങ്ക​ൽ ഗ്രാ​മ​ത്തി​ൽ നി​ന്നും ദേ​വ​പ്രി​യ​യി​ലൂ​ടെ പി​റ​വി​യെ​ടു​ക്കു​ന്ന​ത്.