എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് പു​സ്ത​ക വി​ത​ര​ണം
Monday, July 4, 2022 10:30 PM IST
വെ​ണ്ണി​ക്കു​ളം: സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഹൈ​സ്കൂ​ൾ 1984 ബാ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ ട്ടു​ന്ന വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് പ​ഠ​ന​സ​ഹാ​യ പു​സ്ത​ക​ങ്ങ​ളും നോ​ട്ട്ബു​ക്കു​ക​ളും വി​ത​ര​ണം ചെ​യ്തു.
വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ചെ​യ​ർ​മാ​നും ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജേ​ക്ക​ബ് എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ സ​ന്തോ​ഷ് വി. ​മാ​ത്യു, പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെം​ബ​ർ റി​ൻ​സി തോ​മ​സ്, 1984 ബാ​ച്ച് പ്ര​സി​ഡ​ന്‍റ് ബി​ജു ജേ​ക്ക​ബ് കൈ​താ​രം, രാ​ജി ലാ​ലി, സി.​ജെ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.