കോന്നി: സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ നിന്നും മഹാത്മാ ഗാന്ധിയുടെ ദർശനങ്ങൾ തുടച്ചുനീക്കാൻ നടക്കുന്ന ആസൂത്രിതശ്രമം നാടിന് ആപത്താണെന്ന് അടൂർ പ്രകാശ് എംപി. കോന്നി കോൺഗ്രസ് ഭവനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും മാനവ സംസ്കൃതി ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച സബർമതി ഗ്രന്ഥശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയ വിനോദ് ഇളകൊള്ളൂർ, പാർവതി ജഗീഷ്, പി.കെ. സോമരാജൻ, സന്ധ്യ സുനീഷ്, രാജീവ് മള്ളൂർ, ദേവ പ്രീയ ദിലീപ്, പ്രസാദ് അതുമ്പുംകുളം, വി.എസ്. മനോജ്, എന്നിവരെ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ്പ്രസിഡന്റ് എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. റോബിൻ പീറ്റർ, വിനോദ് ഇളകൊള്ളൂർ, സാമുവൽ കിഴക്കുപുറം, സുനിൽ എസ്. ലാൽ, അജോമോൻ, റോജി ഏബ്രഹാം, പ്രവീൺ പ്ലാവിളയിൽ, ഐവാൻ വകയാർ, ദീനാമ്മ റോയി, പ്രഫ. ജി. ജോൺ, എസ്പി. സജൻ, ശാന്തിജൻ ചൂരക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.