കാ​ഞ്ഞി​ര​ങ്ക​ട​വ് പാ​ലം: സ​ര്‍​വേ ക​ല്ല് സ്ഥാ​പി​ച്ചു
Saturday, July 2, 2022 11:39 PM IST
അ​ടൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ല്‍, കൊ​ല്ലം ജി​ല്ല​യി​ലെ ശൂ​ര​നാ​ട് നോ​ര്‍​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കാ​ഞ്ഞി​ര​ങ്ക​ട​വ് പാ​ല​ത്തി​ന്‍റെ സ​ര്‍​വേ ക​ല്ല് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ സ്ഥാ​പി​ച്ചു. കാ​ഞ്ഞി​ര​ങ്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി ആ​റു കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ല​ത്തി​ന് 11 മീ​റ്റ​ര്‍ നീ​ള​വും അ​പ്രോ​ച്ച് റോ​ഡി​ന് 21 മീ​റ്റ​ര്‍ വീ​തി​യു​മാ​ണ് ഉ​ണ്ടാ​വു​ക. അ​പ്രോ​ച്ച് റോ​ഡി​നൊ​പ്പം സ​ര്‍​വീ​സ് റോ​ഡും നി​ര്‍​മി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഡി​സൈ​ന്‍ വിം​ഗി​ല്‍നി​ന്ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​ത് അ​നു​സ​രി​ച്ച് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​ക​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.

2018ല്‍ ​എം​എ​ല്‍​എ​മാ​രാ​യ ചി​റ്റ​യം ഗോ​പ​കു​മാ​റും കോ​വൂ​ര്‍ കു​ഞ്ഞു​മോ​നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ര​ണ്ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന് ബ​ജ​റ്റി​ല്‍ പ​ണം അ​നു​വ​ദി​ച്ച​ത്. ച​ട​ങ്ങി​ല്‍ കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം​എ​ല്‍​എ ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​കു​മാ​ര്‍, പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല കു​ഞ്ഞ​മ്മ കു​റു​പ്പ്, ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. സു​ന്ദ​രേ​ശ​ന്‍, വാ​ര്‍​ഡ് മെം​ബ​ർ അ​ഞ്ജ​ലി​നാ​ഥ്, പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ദീ​പ രാ​ജേ​ന്ദ്ര​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പ്ര​വീ​ക്ഷ, വി​വി​ധ പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ ബി. ​ശി​വ​ന്‍​കു​ട്ടി, ബി​നു വെ​ള്ള​ച്ചി​റ, സി. ​സ​ന്തോ​ഷ് കു​മാ​ര്‍, തു​ള​സീ​ധ​ര​നു​ണ്ണി​ത്താ​ന്‍, ബാ​ബു, വാ​സു​ദേ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.