മ​ല്ല​പ്പ​ള്ളി - ആ​നി​ക്കാ​ട് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം കോ​ട്ടാ​ങ്ങ​ലി​നും ല​ഭ്യ​മാ​കും
Saturday, July 2, 2022 11:36 PM IST
റാ​ന്നി: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​വു​മാ​യി കോ​ട്ടാ​ങ്ങ​ൽ - മ​ല്ല​പ്പ​ള്ളി - ആ​നി​ക്കാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി. 58.09 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി കോ​ട്ടാ​ങ്ങ​ൽ, മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ​മ​ഗ്ര കു​ടി​വെ​ള്ള വി​ത​ര​ണം ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള​താ​ണ്. കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ 1, 2, 3, 11, 12, 13 വാ​ർ​ഡു​ക​ളി​ലാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക.

നി​ല​വി​ലു​ള്ള പെ​രു​മ്പാ​റ, മ​ല​മ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് നി​ല​വി​ൽ പ​ഞ്ചാ​യ​ത്ത് വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ട്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 365 ക​ണ​ക്ഷ​നു​ക​ളാ​ണ് ഇ​തേ​വ​രെ ജ​ല അ​ഥോ​റി​റ്റി ന​ൽ​കി​യ​ത്. 1.34 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു.

കോ​ട്ടാ​ങ്ങ​ൽ - ആ​നി​ക്കാ​ട് പ​ദ്ധ​തി​യി​ൽ 2353 ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി കു​ന്ന​നോ​ലി​യി​ൽ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച് ഗു​ണ​നി​ല​വാ​ര​മു​ള്ള വെ​ള്ള​മാ​യി​രി​ക്കും വി​ത​ര​ണം ചെ​യ്യു​ക. പെ​രു​മ്പാ​റ, പൂ​ങ്കു​റ​ഞ്ഞി ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി കൂ​ടു​ത​ൽ ശേ​ഷി​യു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ വൈ​ദ്യു​തി വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 48 കി​ലോ​മീ​റ്റ​ർ ഡി​സ്ട്രി​ബ്യൂ​ഷ​ൻ പൈ​പ്പ് ഇ​ടേ​ണ്ട​താ​യു​ണ്ട്.

കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ എ​സി പൈ​പ്പു​ക​ളും നീ​ക്കം ചെ​യ്ത് പ​ക​രം പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ടെ പൊ​ട്ടി​യ പൈ​പ്പു​ക​ൾ ഒ​രു മാ​സ​ത്തി​ന​കം പു​ന​രു​ദ്ധ​രി​ക്കും.

കോ​ട്ട​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ‍​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​ർ​ജ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​യു. മി​നി, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ എ​സ്.​ജി. കാ​ർ​ത്തി​ക, മ​ഞ്ജു, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ പി.​കെ. പ്ര​ദീ​പ്കു​മാ​ർ, അ​ശ്വി​ൻ, ശ്രീ​ലേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.