ഓമല്ലൂർ - പരിയാരം റോഡിൽ ഗതാഗത നിയന്ത്രണം
പത്തനംതിട്ട: പോലീസ് വകുപ്പിലെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എന്‍ഡ്യുറന്‍സ് ടെസ്റ്റ് നടത്തുന്നതിനായി ഓമല്ലൂര്‍ - പരിയാരം റോഡില്‍ ഓമല്ലൂര്‍ ഓര്‍ത്തഡോക്സ് പളളി മുതല്‍ ആശുപത്രി ജംഗ്ഷന് വരെ 15 മുതല്‍ 19 വരെ തുടര്‍ച്ചയായി ആറ് ദിവസത്തേക്ക് രാവിലെ നാലു മുതല്‍ 12 വരെ ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കും.
ഇലന്തൂര്‍ ഭാഗത്തുനിന്നും ഓമല്ലൂര്‍ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ തിരുവല്ല - കുമ്പഴ റോഡില്‍ കൂടിയോ ചിറക്കാല നിന്നും തിരിഞ്ഞു പുത്തന്‍പീടിക - വാര്യാപുരം റോഡിലൂടെയോ പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
കെട്ടിട നികുതിക്ക് ഓണ്‍ലൈന്‍ സംവിധാനം
കൊടുമണ്‍: ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പിരിവ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ കെട്ടിട ഉടമകളും കെട്ടിട നമ്പറും ബന്ധിപ്പിക്കേണ്ട മൊബൈല്‍ നമ്പറും 10 ന് മുന്‍പായി ഓഫീസില്‍ നേരിട്ടോ ഫോണിലൂടെയോ അറിയിക്കണം.
വാര്‍ഡ് 1, 2, 5, 6, 7,18 (9945320111), വാര്‍ഡ് 3, 4, 8, 9,10,11 (9562858863), വാര്‍ഡ് 12,13,14,15,16,17 (9061331553) എന്നീ നമ്പറുകളില്‍ ഓഫീസ് സമയങ്ങളില്‍ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ലക്ചറര്‍ ഒഴിവ്
കോന്നി: കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്റ്റികെ) യില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ 14ന് രാവിലെ 11.30ന് കോന്നി സിഎഫ്ആര്‍ഡി ആസ്ഥാനത്തു നടക്കുന്ന ഇന്റർവ്യൂവിൽ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം. ഫോണ്‍: 0468 2961144.
കടമുറി ലേലം
കോഴഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഒഴിഞ്ഞു കിടക്കുന്ന പൊതുമാര്‍ക്കറ്റ് സ്റ്റാളുകളും ഷോപ്പിംഗ് കോപ്ലക്സ് മുറി, മാര്‍ക്കറ്റ് കംഫര്‍ട്ട് സ്റ്റേഷന് എന്നിവ 11നു രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്തു നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും
പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ എത്തും. അവര്‍ക്ക് വൃത്തിയാക്കി സൂക്ഷിച്ച പ്ലാസ്റ്റിക്കും യൂസര്‍ഫീ ഇനത്തില്‍ പ്രതിമാസം 50 രൂപയും നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.