ഇ​ന്ത്യ​ൻ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം തി​രു​വ​ല്ല​യി​ൽ
Friday, July 1, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: ശ്ര​വ​ണ സം​സാ​ര ചി​കി​ത്സാ വി​ഭാ​ഗം വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ സ്പീ​ച്ച് ആ​ന്‍​ഡ് ഹി​യ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ പ​തി​നാ​ലാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം തി​രു​വ​ല്ല മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഫോ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ല്‍ (മാ​ക്ഫാ​സ്റ്റ്) ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ 10ന് ​സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ര്‍ എ​സ്.​എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ന്ദീ​പ് താം​ബെ, നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി സു​മ​ന്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
സ​മ്മേ​ള​ന​ത്തി​ല്‍ 250 ഓ​ളം ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളും മു​ന്നൂ​റി​ല്‍​പ​രം പ്ര​ഫ​ഷ​ണ​ലു​ക​ളും പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ലെ എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ബി​എ​എ​സ്എ​ല്‍​പി കോ​ഴ്‌​സു​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. തെ​റാ​പ്പി സെ​ന്‍റ​റു​ക​ളു​ടെ ഇ​ന്‍​സ്‌​പെ​ക്ഷ​നും ര​ജി​സ്‌​ട്രേ​ഷ​നും എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ലാ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ഡി​യോ​ള​ജി​സ്റ്റ് ആ​ന്‍​ഡ് സ്പീ​ച്ച് പ​ത്തോ​ള​ജി പോ​സ്റ്റു​ക​ളി​ലേ​ക്ക് സ്ഥി​ര​നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​പ്രേം​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ബാ​ബു, ഹൃ​ഷി​കേ​ശ് മോ​ഹ​ന്‍, ടി.​പി. മ​സ്ഹൂ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.