ബ​സ് സ്റ്റാ​ൻ​ഡു​മാ​റ്റം ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കി
Thursday, June 30, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്നും ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി​യ​തോ​ടെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ വ​ഴി​യാ​ധാ​ര​മാ​യി.
മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭാ​ഗ​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. അ​ബാ​ൻ മേ​ൽ​പ്പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ലെ പാ​ർ​ക്കിം​ഗി​നും പ്ര​വേ​ശ​ന​ത്തി​നു​മൊ​ക്കെ നി​യ​ന്ത്ര​ണം കൂ​ടി ഉ​ള്ള​തും പാ​ർ​ക്കിം​ഗ് ഏ​രി​യ വെ​ട്ടി​ക്കു​റ​ച്ച​തു​മെ​ല്ലാം ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. കെ​എ​സ്ആ​ർ​ടി​സി പാ​ർ​ക്കു ചെ​യ്തി​രു​ന്ന സ്ഥ​ലം കൂ​ടി സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗി​ന് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ കി​ട​ന്നി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പു​തി​യ സ്റ്റാ​ൻ​ഡ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​സ്റ്റാ​ൻ​ഡ് പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
ബ​സ് സ്റ്റാ​ൻ​ഡ് മാ​റ്റ​ത്തോ​ടെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡു​ക​ളും പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ബു ക​ണ്ണ​ങ്ക​ര, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​നു പ​രാ​തി ന​ൽ​കി. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച ന​ഗ​സ​ഭ ചെ​യ​ർ​മാ​ൻ ബ​സു​ക​ൾ എ​ല്ലാ ഭാ​ഗ​ത്തും പാ​ർ​ക്ക് ചെ​യ്യാ​ൻ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി.