കാ​ര്‍​മ​ല്‍ സ്‌​കൂ​ളി​ല്‍ യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ്
Thursday, June 30, 2022 10:27 PM IST
ത​ടി​യൂ​ര്‍: കാ​ര്‍​മ​ല്‍ കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ല്‍ യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.
അ​ഗ്നി​പ​ഥ്, ക​ര്‍​ഷ​ക പ്ര​ശ്‌​ന​ങ്ങ​ള്‍, എ​ന്‍​ഇ​പി, എ​യ​ര്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​ങ്ങ​ള്‍ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ല്‍ ച​ര്‍​ച്ച ചെ​യ്തു.
ആ​ദ്യ വി​ലാ​സ് സ്പീ​ക്ക​റാ​യും ജെ​യ്ഡ​ന്‍ ജോ​ജി ജോ​സ​ഫ് പ്ര​ധാ​ന​മ​ന്ത്രി​യാ​യും അ​തു​ല്യ ജ​ഗ​തി പ്ര​തി​പ​ക്ഷ നേ​താ​വാ​യും സ​മ്മേ​ള​ന​ത്തെ ന​യി​ച്ചു.
55 വി​ദ്യാ​ര്‍​ഥി​ക​ള്‍ യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ മാ​ഗി എ​ലി​സ​ബേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​രാ​യ ജി. ​വി​നോ​ദ്, ലീ​ന മേ​രി ജോ​ൺ, മ​ന്‍​ജു ബീ​ഗം, മേ​യ് റാ​ണി, ഷൈ​നി തോ​മ​സ്, മാ​ളു റോ​സ് എ​ന്നി​വ​ര്‍ കു​ട്ടി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി.

തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​കൾ

അ​ടൂ​ർ: കെ​ല്‍​ട്രോ​ണി​ന്‍റെ അ​ടൂ​രു​ള്ള നോ​ള​ജ് സെ​ന്‍റ​റി​ല്‍ വി​വി​ധ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ളു​ടെ പു​തി​യ ബാ​ച്ചി​ലേ​ക്ക് പ്ര​വേ​ശ​നം. പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ള്‍​ക്ക് യോ​ഗ്യ​മാ​യ ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ (ഡി​സി​എ ആ​റ് മാ​സം), വേ​ഡ് പ്രോ​സ​സിം​ഗ് ആ​ന്‍​ഡ് ഡാ​റ്റാ എ​ന്‍​ട്രി (മൂ​ന്നു മാ​സം), കം​പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ന്‍​ഷ്യ​ല്‍ അ​ക്കൗ​ണ്ടിം​ഗ് (മൂ​ന്നു മാ​സം) എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്കും ഇ​ന്ത്യ​ന്‍ ആ​ന്‍​ഡ് ഫോ​റി​ന്‍ അ​ക്കൗ​ണ്ടിം​ഗ്, ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്റ്റി, ലോ​ജി​സ്റ്റി​ക് ആ​ന്‍​ഡ് സ​പ്ലൈ ചെ​യി​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്‌​സു​ക​ളു​ടെ പു​തി​യ ബാ​ച്ചി​ലേ​ക്കും പ്ര​വേ​ശ​നം തു​ട​രു​ന്നു. ഫോ​ൺ: 8547632016.