ശ​ബ​രി​മ​ല ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Thursday, June 30, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡി​ന്‍റെ നി​ർ​മാ​ണം ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട തു​റ​ക്കു​ന്ന​തി​ന് മു​മ്പാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ.​എ​സ്.​അ​യ്യ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.
ജി​ല്ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന സ​മി​തി ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ർ. ശ​ബ​രി​മ​ല മേ​ഖ​ല​ക​ളി​ലെ റോ​ഡി​ന്‍റെ നി​ർ​മാ​ണം അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്ക​ണം. ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ നി​ര്‍​ദ്ദേ​ശി​ച്ച റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​യും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
കു​ടി​വെ​ള​ള പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​വു​മാ​യി പ​ല റോ​ഡു​ക​ളി​ലും പ്ര​വൃ​ത്തി ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​ത​നാ​യി ആ​വ​ശ്യ​മെ​ങ്കി​ല്‍ റോ​ഡു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​യു​ക​ത്മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.
പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​തീ​വ​ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​റാം സാം​ബ​ശി​വ​റാ​വു പ​റ​ഞ്ഞു. പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൃ​ത്യ​മാ​യി അ​റി​യി​ച്ചാ​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം ചെ​ലു​ത്താ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ല്‍ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍​ക്കാ​യി വി​ശ്ര​മ കേ​ന്ദ്രം നി​ര്‍​മി​ക്കു​ന്ന​തി​ന് നി​ല​വി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി തി​രി​കെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ലെ റോ​ഡു​ക​ൾ, പാ​ല​ങ്ങ​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി.
എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍​മാ​രാ​യ ബി. ​വി​നു, സാ​ബു സി. ​മാ​ത്യു, പൊ​തു​മ​രാ​മ​ത്ത്, കെ​എ​സ്ഇ​ബി, ജ​ല​അ​ഥോ​റി​റ്റി, കെ​എ​സ്ടി​പി, കെ​ആ​ര്‍​എ​ഫ്ബി എ​ന്‍​ജി​നി​യ​ര്‍​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.