വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​ന്‍: സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍
Thursday, June 30, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: അ​ന്യാ​യ​മാ​യ രീ​തി​യി​ല്‍ വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ.
വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​യ്ക്കെ​തി​രേ മ​ല​യാ​ല​പ്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​മ്പ​ഴ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​വി​ഡ് സാ​ഹ​ച​ര്യം, വി​ല​ക്ക​യ​റ്റം, കാ​ല​വ​ര്‍​ഷം എ​ന്നി​വ​മൂ​ലം ദു​രി​ത​ത്തി​ലാ​യ ജ​ന​ങ്ങ​ളെ വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​യി​ലൂ​ടെ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ശി​ക്ഷി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ധൂ​ര്‍​ത്തും, കെ​ടു​കാ​ര്യ​സ്ഥ​ത​യും പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ വ​കു​പ്പി​ന്‍റെ മു​ഖ​മു​ദ്ര​യാ​ക​ണ​മെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് കു​മാ​ര്‍ പൊ​തി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, എ. ​സു​രേ​ഷ് കു​മാ​ര്‍, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ ജ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, ജി.​ആ​ര്‍ ബാ​ല​ച​ന്ദ്ര​ന്‍, വി.​സി ഗോ​പി​നാ​ഥ​പി​ള്ള, പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ൽ, എം.​സി ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള, സ​ണ്ണി ക​ണ്ണ​മ​ണ്ണി​ൽ, മീ​രാ​ന്‍ വ​ട​ക്കു​പു​റം, ജോ​സ​ഫ് മാ​ത്യു ചു​ണ്ട​മ​ണ്ണി​ൽ‌, സി​നി​ലാ​ല്‍ ആ​ലു​നി​ല്‍​ക്കു​ന്ന​തി​ൽ, എ​ലി​സ​ബ​ത്ത് രാ​ജു, ബി​ന്ദു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.