16 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന; പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു
Thursday, June 30, 2022 10:24 PM IST
പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശാ​ന്തി ഹോ​ട്ട​ൽ, ത​നി​മ ഹോ​ട്ട​ൽ, ഇ​ന്ത്യാ കോ​ഫി ഹൗ​സ്, തോം​സ​ൺ ബേ​ക്ക​റി, ഗോ​ൾ​ഡ​ൻ ബേ​ക്ക​റി, ഖ​ലീ​ല ബോ​ർ​മ, ജോ​സ് ഹോ​ട്ട​ൽ, മി​ഷ്ബി ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കും. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി. 16 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ട്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് പ​ഴ​കി​യ​തും ഉ​പ​യോ​ഗ ശൂ​ന്യ​വു​മാ​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന ഡ​യാ​ന ബോ​ർ​മ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യെ​ന്നു അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. പ​രി​ശോ​ധ​ന​ക​ൾ​ക്കു ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ മു​ഹ​മ്മ​ദ് ഫൈ​സ​ൽ. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ദീ​പു രാ​ഘ​വ​ൻ, സു​ജി​ത് എ​സ്. പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രും. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണം കൂ​ടി ന​ഗ​ര​സ​ഭ​യ്ക്കു ല​ഭി​ക്ക​ണം. പ​ല പ​രി​ശോ​ധ​ന​ക​ളും അ​വ​രെ അ​റി​യി​ക്കാ​റു​ണ്ടെ​ങ്കി​ലും സ​ഹ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ന​ഗ​ര​സ​ഭ പ​റ​യു​ന്നു.