അ​ങ്ങാ​ടി, കൊ​റ്റ​നാ​ട് ജ​ല​വി​ത​ര​ണ സം​യു​ക്ത പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്
Thursday, June 30, 2022 10:24 PM IST
റാ​ന്നി: കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ജ​ല​സ്രോ​ത​സി​ന്‍റെ ക്ഷാ​മം നേ​രി​ടു​ന്ന കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​ങ്ങാ​ടി - കൊ​റ്റ​നാ​ട് സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി വ​ഴി എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​യി.
ന​ദി​ക​ളോ മ​റ്റ് ജ​ല​സ്രോ​ത​സു​ക​ളോ ഇ​ല്ലാ​ത്ത കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​ങ്ങാ​ടി പ​ദ്ധ​തി​യി​ലെ ജ​ല​സ്രോ​ത​സു​കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്. ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 75.37 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക. അ​ങ്ങാ​ടി​യി​ൽ പ​മ്പാ​ന​ദി​യു​ടെ തീ​ര​ത്ത് നി​ർ​മി​ക്കു​ന്ന കി​ണ​റ്റി​ൽ നി​ന്നും സം​ഭ​രി​ക്കു​ന്ന ജ​ലം കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ന്‍റി​ൽ എ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും മി​ന​റ​ൽ വാ​ട്ട​ർ നി​ല​വാ​ര​ത്തി​ലു​ള്ള കു​ടി​വെ​ള്ളം ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചു ന​ൽ​കു​ക.
ട്രീ​റ്റ്മെ​ൻ​റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​രി​കാ​വി​ൽ 2015 ൽ ​ഒ​രേ​ക്ക​ർ സ്ഥ​ലം 58 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ങ്ങി​യി​ട്ടു​ണ്ട്. അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ സ്ഥ​ലം വാ​ങ്ങു​ന്ന​തി​ന് ല​ഭി​ച്ചു. 12 ല​ക്ഷം രൂ​പ കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യ സ​മി​തി നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ചു. ബാ​ക്കി വ​രു​ന്ന തു​ക കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്തി ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മാ​ലി​കാ​വ് പ​സാ​ന​ദി​യി​ൽ നി​ന്നും വെ​ള്ളം എ​ത്തി​ച്ച വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഒ​രു ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ഒ​രു ടാ​ങ്ക് നി​ർ​മി​ച്ചി​രു​ന്നു. പു​തി​യ പ​ദ്ധ​തി​യി​ൽ ഇ​തു​കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.
കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ മു​ഖേ​ന 9168 ക​ണ​ക്ഷ​നു​ക​ളാ​ണ് ന​ൽ​കു​ക. പ്രോ​ജ​ക്ട് ഡി​വി​ഷ​നി​ലൂ​ടെ 4706 ക​ണ​ക്ഷ​നു​ക​ളും ജ​ല​അ​ഥോ​റി​റ്റി തി​രു​വ​ല്ല പി​എ​ച്ച് ഡി​വി​ഷ​ൻ മു​ഖേ​ന 3456 ക​ണ​ക്ഷ​നു​ക​ളും ന​ൽ​കും .
കി​ണ​റു​ക​ളി​ൽ നി​ന്ന് വെ​ള്ളം എ​ടു​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന കു​ള​ത്തു​ങ്ക​ൽ, ഉ​പ്പോ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റി​യ പ​ദ്ധ​തി​ക​ൾ മാ​ത്ര​മാ​ണ് കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലു​ള്ള​ത്. ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു .
ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പി. ​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ. ​യു. മി​നി, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ എ​സ്. ജി. ​കാ​ർ​ത്തി​ക, മ​ഞ്ജു, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ പി. ​കെ. പ്ര​ദീ​പ്കു​മാ​ർ , അ​ശ്വി​ൻ, ശ്രീ​ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.