ത​ട്ട​യു​ടെ സ്വ​ന്തം ബ്രാ​ൻ​ഡി​ൽ മ​ഞ്ഞ​ളും വെ​ളി​ച്ചെ​ണ്ണ​യും
Wednesday, June 29, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: എ​ല്ലാ​വി​ധ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വി​ഷ​ര​ഹി​ത​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച് അ​വ ത​ട്ട​യു​ടെ സ്വ​ന്തം ബ്രാ​ന്‍​ഡി​ല്‍ പൊ​തു​വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ഒ​രു​ങ്ങു​ക​യാ​ണ് പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി മ​ഞ്ഞ​ളി​ന്‍റെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും ഉ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ടു. നി​ല​വി​ലെ കൃ​ഷി​ക്ക് പു​റ​മേ ഈ ​വ​ര്‍​ഷം 21 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തു കൂ​ടി മ​ഞ്ഞ​ള്‍ കൃ​ഷി വ്യാ​പി​പ്പി​ക്കും. 600 ക​ര്‍​ഷ​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള പ്ര​തി​ഭ ഇ​ന​ത്തി​ൽ​പെ​ട്ട മ​ഞ്ഞ​ള്‍ വി​ത്തു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തു. ഗു​ണ​മേ​ന്മ​യു​ള്ള മ​ഞ്ഞ​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണി​യി​ല്‍ എ​ത്തി​ച്ച് മി​ക​ച്ച വ​രു​മാ​നം ക​ര്‍​ഷ​ക​ര്‍​ക്ക് നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​നും പ​ദ്ധ​തി ല​ക്ഷ്യം വ​യ്ക്കു​ന്നു.
പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഞ്ഞ​ൾ കൃ​ഷി​രീ​തി​ക​ളെ കു​റി​ച്ചും പ​രി​പാ​ല​ന​ത്തെ കു​റി​ച്ചും ക​ര്‍​ഷ​ക​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കി. വി​ള​വെ​ടു​ക്കാ​ന്‍ പാ​ക​മാ​കു​ന്ന മ​ഞ്ഞ​ള്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​രി​ച്ചാ​യി​രി​ക്കും വി​പ​ണി​യി​ലേ​ക്കെ​ത്തി​ക്കു​ക. ത​ട്ട​യു​ടെ മ​ഞ്ഞ​ള്‍ എ​ന്ന ബ്രാ​ന്‍​ഡ് നെ​യി​മി​ലാ​യി​രി​ക്കും ഇ​ത് വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ക.
കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​യം ക​ല​രാ​ത്ത വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദി​പ്പി​ച്ച് ഈ ​വ​ര്‍​ഷം ത​ന്നെ വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.