റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ഫോ​മ വെ​ന്‍റി​ലേ​റ്റ​ർ ന​ൽ​കും
Wednesday, June 29, 2022 10:40 PM IST
റാ​ന്നി: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഫോ​മ) നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​ർ​ട്ട​ബി​ൾ വെ​ന്‍റി​ലേ​റ്റ​ർ സ്ഥാ​പി​ക്കും.
പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​യേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഫോ​മ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്,ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രോ​ടാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ഒ​രു വെ​ന്‍റി​ലേ​റ്റ​ർ ന​ൽ​ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​ല​വി​ൽ മൂ​ന്ന് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ഉ​ണ്ടെ​ങ്കി​ലും ഇ​വ ഐ​സി​യു​വി​ൽ ത​ന്നെ സ്ഥി​രം സം​വി​ധാ​ന​മാ​യി ഉ​പ​യോ​ഗി​ക്കാ​നേ ക​ഴി​യൂ.
ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന വെ​ന്‍റി​ലേ​റ്റ​ർ യൂ​ണി​റ്റ് എ​വി​ടേ​ക്കും മാ​റ്റാ​നാ​കും ഉ​പ​യോ​ഗി​ക്കാ​നു​ള്ള സ്ഥ​ല​വും വ​ള​രെ പ​രി​മി​ത​മാ​യി മ​തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​മ്പോ​ൾ ആം​ബു​ല​ൻ​സി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വാ​ർ​ഡി​ൽ ത​ന്നെ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ ആ​വ​ശ്യം പെ​ട്ടെ​ന്ന് ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ലും ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ൽ പെ​ട്ടെ​ന്ന് ആ​വ​ശ്യം ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ലും അ​വി​ടെ എ​ല്ലാം വെ​ന്‍റി​ലേ​റ്റ​ർ എ​ത്തി​ച്ച് ന​ട​ത്താ​നാ​കും.