പ്ര​കൃ​തി​ക്കു കൂ​ട്ടാ​യ്; സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 29, 2022 10:37 PM IST
പ​ത്ത​നം​തി​ട്ട: കു​റ​വു​ക​ളി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് ക​രു​ത്താ​യി മാ​റ്റാ​ന്‍ ക​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. കോ​ഴ​ഞ്ചേ​രി റി​സോ​ഴ്‌​സ് സെ​ന്‍റ​റും പ​ത്ത​നം​തി​ട്ട സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യും ചേ​ര്‍​ന്ന് നാ​ര​ങ്ങാ​നം ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ സ്‌​പെ​ഷ​ല്‍ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ള്‍ നി​ർ​മി​ച്ച പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണം - പ്ര​കൃ​തി​ക്ക് കൂ​ട്ടാ​യ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍ നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ട ക​ള​ക്ട​ര്‍ കു​ട്ടി​ക​ള്‍ നി​ർ​മി​ച്ച മാ​സ്‌​കും ധ​രി​ച്ചു. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ക​ള​ക്ട​ര്‍ വൃ​ക്ഷ​ത്തെ ന​ട്ടു. ബി​ആ​ര്‍​സി സ്‌​പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​റ്റ​ര്‍ അ​മ്പി​ളി കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ സാ​യ് പൂ​ജ വ​ര​ച്ച ക​ള​ക്ട​റു​ടെ ചി​ത്രം കു​ട്ടി​ക​ൾ സ​മ്മാ​നി​ച്ചു. കോ​ഴ​ഞ്ചേ​രി ബി​ആ​ര്‍​സി സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​റ്റ​ര്‍ പ്രി​യ പി. ​നാ​യ​ര്‍​ക്ക് ക​ള​ക്ട​ര്‍ ഉ​പ​ഹാ​രം ന​ല്‍​കി.
നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സോ​മ​രാ​ജ​ന്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ആ​ര്‍​സി കോ​ഴ​ഞ്ചേ​രി ബ്ലോ​ക്ക് പോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ഷി​ഹാ​ബു​ദീ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ബി​ദ ഭാ​യി, ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​ലെ​ജു തോ​മ​സ്, എ​ച്ച്എം എ​സ്. ര​ശ്മി​ദേ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഐ. ജി​യാ​സ്, കോ​ഴ​ഞ്ചേ​രി ബി​ആ​ര്‍​സി​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.