കോ​ന്നി​യി​ൽ യു​വ​തി​യെ കു​ത്തി പ​രി​ക്കേ​ല്പി​ച്ചു
Tuesday, June 28, 2022 10:20 PM IST
കോ​ന്നി: കോ​ന്നി ചി​റ്റൂ​ർ മു​ക്കി​ൽ യു​വ​തി​ക്ക് കു​ത്തേ​റ്റു. തി​രു​വ​ന​ന്ത​പു​രം നേ​മം സ്വ​ദേ​ശി​നി അ​മ്പി​ളി​ക്കാ​ണ് കു​ത്തേ​റ്റ​ത്. ചി​റ്റൂ​ർ​മു​ക്ക് കാ​ലാ​യി​ൽ വീ​ട്ടി​ൽ മോ​ഹ​ൻ കു​മാ​റാ​ണ് ഇ​വ​രെ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പി​ന്നീ​ടു പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
യു​വ​തി​യെ കു​ത്തി​യ ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട മോ​ഹ​ൻ കു​മാ​റി​നെ വൈ​കു​ന്നേ​ര​മാ​ണ് പി​ടി​യി​ലാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​മ്പി​ളി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ചി​റ്റൂ​ർ മു​ക്കി​ലു​ള്ള മോ​ഹ​ന​ൻ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം.
വ​സ്തു ക​ച്ച​വ​ട​ക്കാ​ര​നാ​യ മോ​ഹ​ന​ന് അ​മ്പി​ളി വാ​യ്പ​യാ​യി ന​ൽ​കി​യ അ​ഞ്ച് ല​ക്ഷം രൂ​പ തി​രി​കെ വാ​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്ന് പ​റ​യു​ന്നു. ഇ​വി​ടെ മോ​ഹ​ൻ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം.
ദേ​വ​സ്വം ബോ​ർ​ഡി​ൽ ജീ​വ​ന​ക്കാ​രി​യാ​യ ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് താ​മ​സം.