വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ പ​ന്ത​ള​ത്ത്
Tuesday, June 28, 2022 10:20 PM IST
പ​ത്ത​നം​തി​ട്ട: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ പ​ന്ത​ളം മെ​ഡി​ക്ക​ൽ മി​ഷ​ൻ ജം​ഗ്ഷ​ന് സ​മീ​പം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ഭാ​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ 117 യൂ​ണി​റ്റു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വു ഹാ​ജി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന ട്ര​ഷ​റ​ർ ദേ​വ​സ്യ മേ​ച്ചേ​രി ക​ണ്ണൂ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​കെ. തോ​മ​സ്കു​ട്ടി (കോ​ട്ട​യം), പെ​രി​ങ്ങ​മ​ല രാ​മ​ച​ന്ദ്ര​ൻ (തി​രു​വ​ന​ന്ത​പു​രം), കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ് (തൃ​ശൂ​ർ), എ​സ്. ദേ​വ​രാ​ജ​ൻ (കൊ​ല്ലം), അ​ഹ​മ്മ​ദ് ഷെ​രീ​ഫ് (കാ​സ​ർ​ഗോ​ഡ്) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ജി​ല്ലാ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ കൂ​ട​ൽ ശ്രീ​കു​മാ​ർ, ആ​ർ. അ​ജ​യ​കു​മാ​ർ, ടി. ​ടി. അ​ഹ​മ്മ​ദ്, വി.​എ​സ്. ഷെ​ജീ​ർ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.