വി​ദ്യാ​ധി​രാ​ജ ച​ട​ന്പി സ്വാ​മി സ​മു​ച്ച​യം ചെ​റു​കോ​ൽ​പ്പു​ഴ​യി​ൽ ത​ന്നെ സ്ഥാ​പി​ക്ക​ണം: ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം
Tuesday, June 28, 2022 10:20 PM IST
കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ദ്യാ​ധി​രാ​ജ ച​ട്ട​മ്പി സ്വാ​മി​യു​ടെ പേ​രി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച സാം​സ്‌​കാ​രി​ക സ​മു​ച്ച​യം അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ​യി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ​മു​ച്ച​യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക പ​ഠ​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല നി​ല​പാ​ട് സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ​സ്.​നാ​യ​ർ - പ്ര​സി​ഡ​ന്‍റ്, മു​ൻ എം​എ​ൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ.​ഹ​രി​ദാ​സ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എ.​ആ​ർ. വി​ക്ര​മ​ൻ പി​ള്ള - സെ​ക്ര​ട്ട​റി, കെ. ​രാ​ജ​ഗോ​പാ​ൽ, അ​നി​രാ​ജ് ഐ​ക്ക​ര - ജോ​യി​ന്‍റ് സെ​ക്രട്ട​റി​മാ​ർ, ടി.​കെ. സോ​മ​നാ​ഥ​ൻ നാ​യ​ർ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.