സം​ര​ക്ഷി​ത വ​ന​മേ​ഖ​ല കേ​ര​ള​ത്തി​ന്‍റെ ആ​ശ​ങ്ക കേ​ന്ദ്ര​ത്തെ അ​റി​യി​ക്ക​ണം: വി​ക്ട​ർ
Monday, June 27, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യ്ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ആ​കാ​ശ ദൂ​ര​ത്തി​ൽ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ലെ ആ​ശ​ങ്ക മു​ൻ​നി​ർ​ത്തി നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്നും സ​ർ​വ​ക​ക്ഷി സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണ​ണ​മെ​ന്നും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും സ​ർ​ക്കാ​രി​നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും മു​മ്പി​ൽ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ അ​ശ​ങ്ക അ​റി​യി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.