പി​ആ​ർ​ഡി​എ​സ് ഉ​പ​വാ​സ ധ്യാ​ന​യോ​ഗ​ സ​മാ​പ​ന​വും തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യും
Monday, June 27, 2022 10:38 PM IST
തി​രു​വ​ല്ല: പൊ​യ്ക​യി​ൽ ശ്രീ​കു​മാ​ര​ഗു​രു​ദേ​വ​ന്‍റെ 83-ാമ​ത് ദേ​ഹ​വി​യോ​ഗ വാ​ർ​ഷി​ക​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ദ​യാ​ത്ര​യും യോ​ഗ​ങ്ങ​ളും ഇ​ന്നും നാ​ളെ​യും പ്ര​ത്യ​ക്ഷ ര​ക്ഷാ ദൈ​വ​സ​ഭാ ആ​സ്ഥാ​ന​മാ​യ ഇ​ര​വി​പേ​രൂ​ർ ശ്രീ​കു​മാ​ർ ന​ഗ​റി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​ദ​യാ​ത്രി​ക​രാ​യി എ​ത്തു​ന്ന വി​ശ്വാ​സി​ക​ളെ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഇ​ര​വി​പേ​രൂ​ർ ജം​ഗ്ഷ​നി​ൽ സ്വീ​ക​രി​ക്കും.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​സി. കു​ട്ട​പ്പ​ൻ, സി.​സ​ത്യ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​രാ​ജാ​റാം, മ​റ്റ് ഹൈ ​കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. രാ​ത്രി 8.30 ന് ​ന​ട​ക്കു​ന്ന ഉ​പ​വാ​സ യോ​ഗ​ത്തി​ൽ സ​ഭാ​പ്ര​സി​ഡ​ന്‍റ് വൈ.​സ​ദാ​ശി​വ​ൻ, ഗു​രു​കു​ല ശ്രേ​ഷ്ഠ​ൻ ഇ.​റ്റി. രാ​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ​ൻ. വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
നാ​ളെ പു​ല​ർ​ച്ചെ 5.30ന് ​വി​ശു​ദ്ധ കു​ടി​ലി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ക്കും. തു​ട​ർ​ന്ന് ആ​റി​നു വി​ശു​ദ്ധ സ​ന്നി​ധാ​ന​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 8.30 ന് ​ആ​ത്മീ​യ യോ​ഗം, വൈ​കു​ന്നേ​രം ആ​റി​നു സ​ന്ധ്യാ പ്രാ​ർ​ഥ​ന എ​ന്നി​വ​യും ന​ട​ക്കും.